Posted On
date_range Updated On
date_range മലപ്പുറത്തെ സീറ്റൊഴിവ് വസ്തുതയെന്ത്?
തിരുവനന്തപുരം: കുട്ടികളില്ലാത്ത അൺഎയ്ഡഡ് സീറ്റുകളുടെ കണക്ക് നിരത്തി മലപ്പുറം ഉൾപ്പെടെ മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നും സീറ്റിനായുള്ള സമരങ്ങൾ അനാവശ്യമായിരുന്നെന്നും വരുത്താൻ വ്യാജപ്രചാരണം.
7642 സീറ്റുകൾ ഒഴിവുള്ള മലപ്പുറത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്ലസ് വൺ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതെന്നാണ് പ്രചാരണങ്ങളിലൊന്ന്. ജില്ലയിൽ 50 കുട്ടികളെ പ്രവേശിപ്പിക്കേണ്ട ബാച്ചുകളിലെല്ലാം 65 കുട്ടികളെ വരെ കുത്തിനിറച്ചത് വിസ്മരിച്ചാണ് ജില്ലയിൽ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്ന പ്രചാരണം നടത്തുന്നത്.
- മലപ്പുറത്ത് ഒഴിഞ്ഞുകിടക്കുന്ന 7642 സീറ്റുകളിൽ 5173 ഉം സർക്കാർ പ്രവേശനം നടത്താത്തതും ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സ്കൂൾ സീറ്റുകളാണ്.
- കഴിഞ്ഞ വർഷവും മലപ്പുറത്ത് 4295 സീറ്റുകൾ അൺഎയ്ഡഡിൽ ഒഴിവുണ്ടായിരുന്നു.
- ഗവ. സ്കൂളുകളിൽ 2133ഉം എയ്ഡഡ് സ്കൂളുകളിൽ 336 സീറ്റും ഉൾപ്പെടെ 2469 മെറിറ്റ് സീറ്റ് മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്.
- 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ചതോടെ മെറിറ്റ് സീറ്റുകളിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ 5878ന്‍റെ വർധനയുണ്ടായി.
- താൽക്കാലിക ബാച്ചുകളിൽ ഒന്നുപോലും സയൻസ് ബാച്ചിൽ ആകാതിരുന്നത് സീറ്റൊഴിവിനുള്ള കാരണങ്ങളിലൊന്നാണ്.
- സീറ്റ് ക്ഷാമം ഏതെല്ലാം മേഖലകളിലാണെന്ന പരിശോധന നടത്താതെയായിരുന്നു താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്.
- വൈകി അനുവദിച്ചതിലെ പാളിച്ച: സപ്ലിമെന്‍ററി അലോട്ട്മെന്റും കഴിഞ്ഞ ശേഷമാണ് താൽക്കാലിക ബാച്ച് അനുവദിച്ചത്
- താൽക്കാലിക ബാച്ച് ഉൾപ്പെടെ ജില്ലയിൽ ഗവ., എയ്ഡഡ് സ്കൂളുകളിൽ 959 ബാച്ചുകളാണുള്ളത്. ഒരു ബാച്ചിൽ മൂന്ന് സീറ്റൊഴിഞ്ഞ് കിടന്നാൽ പോലും 2877 മെറിറ്റ് സീറ്റ് ഒഴിവുവരും
- ബാച്ചിൽ 50 കുട്ടികളെന്ന വ്യവസ്ഥ പാലിച്ചിരുന്നെങ്കിൽ ജില്ലയിലെ മെറിറ്റ് സീറ്റിൽ പ്രവേശനം 47950 പേർക്ക് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.