ആഗോള വിദ്യാഭ്യാസ-കരിയർ മേള നാളെ മുതൽ മലപ്പുറത്ത്

മലപ്പുറം: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ മാധ്യമം 'എജുകഫെ' 2022 ഇന്ത്യൻ സീസണിന്റെ രണ്ടാം പതിപ്പിന് വെള്ളിയാഴ്ച മലപ്പുറത്ത് തുടക്കമാവും. കഴിഞ്ഞ ഏഴുവർഷവും ജി.സി.സി രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫെ പുത്തൻ വിഭവങ്ങളുമായാണ് മലയാള മണ്ണിലേക്ക് വരുന്നത്. മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലായിരിക്കും ഫെസ്റ്റ് നടക്കുക. ഉപരിപഠനം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നവർക്ക് വഴികാട്ടിയാവുന്ന 'എജുകഫെ' പുതുമകളോടെ വിദ്യാർഥികൾക്കരികിലെത്തുമ്പോൾ 'മികച്ച ഒരു കരിയർ' എന്ന ഉറപ്പുതന്നെയാണ് മുന്നിലുള്ളത്. വിദഗ്ധർ പങ്കെടുക്കുന്ന, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാവുന്ന സെഷനുകളും കരിയർ ശിൽപശാലകളുമടക്കം നിരവധി പരിപാടികൾ എജുകഫെയുടെ ഭാഗമായി നടക്കും. രജിസ്ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും. ആദ്യ സെഷൻ 10 മണിക്ക് തുടങ്ങും. ഫെസ്റ്റ് സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാകും.

പ്രമുഖ ടെലിവിഷൻ താരവും റിവേഴ്സ് ക്വിസിലൂടെ പ്രശസ്തനുമായ ഗ്രാന്റ്മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന 'ദ ആർട്ട് ഓഫ് സക്സസ്', പ്രമുഖ മാധ്യമപ്രവർത്തകനും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. അരുൺകുമാർ നയിക്കുന്ന 'ലിവ് വിത്ത് സെൻസ് ഓഫ് വണ്ടർ' തുടങ്ങിയ സെഷനുകളായിരിക്കും എജുഫെസ്റ്റിന്റെ മുഖ്യ ആകർഷണം. കൂടാതെ 'ലോ ഇൻ ലൈഫ്&പ്രഫഷൻ' എന്ന വിഷയത്തിൽ ലീഗൽ സർവിസസ് അതോറിറ്റി ജില്ലസെക്രട്ടറിയും സബ് ജഡ്ജുമായ ഷൈജൽ എം.പി, മജീഷ്യൻ ദയാനിധി നയിക്കുന്ന 'ദ ഗ്രേറ്റ് മാജിക് ബ്ലോ', പ്രമുഖ ടെലിവിഷൻ അവതാരകനും മജീഷ്യനും പാചക അവതരണ രംഗത്തെ പുത്തൻ ആശയങ്ങളുടെ ഉടമയുമായ രാജ് കലേഷിന്റെ 'മാജിക്കൽ ചാറ്റ്' എന്നിവയും ഫെസ്റ്റിന് മാറ്റുകൂട്ടും.

വിദേശപഠനവുമായി ബന്ധപ്പെട്ട് 'എ ബ്രോഡർ വേ ടു ഓവർസീസ് എജുക്കേഷൻ' എന്ന വിഷയത്തിൽ അഷ്റഫ് ടി.പി, 'വോയേജ് ടു സക്സസ്; എ കരിയർ ചാറ്റ്' എന്ന വിഷയത്തിൽ സിജി ടീം അംഗങ്ങളായ സക്കറിയ എം.വി, അഷ്കർ കെ, റംല ബീവി സി.കെ, 'ഫൈൻഡ് യുവർ പാഷൻ' എന്ന വിഷയത്തിൽ പ്രമുഖ പേഴ്സനാലിറ്റി ഡെവലപ്മെന്റ് കോച്ച് സഹ്‍ല പർവീൺ തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിക്കും.

'ഡികോഡിങ് യുവർ ഗ്ലോബൽ കരിയർ ഡ്രീംസ്' എന്ന വിഷയത്തിൽ അന്തർദേശീയ വിദ്യാഭ്യാസ പരിശീലകൻ ഫൈസൽ പി. സെയ്ദ്, 'വാട് ടു ബികം, വാട് ടു ലേൺ' എന്ന വിഷയത്തിൽ സൈലം നീറ്റ് എക്സ്പർട്ട് ഡോ. അനന്തു എസ്, 'ഐ.ഐ.ടി&എൻ.ഐ.ടി അഡ്മിഷൻസ്; ദ വൈ ആൻഡ് ദ ഹൗ' എന്ന വിഷയത്തിൽ വിദ്യാഭ്യാസ ട്രെയ്നർ മുഹമ്മദ് ഇഖ്ബാൽ ആർ, 'ടെക്നോളജി ആന്റ് സ്റ്റാർട്ടപ്സ്' എന്ന വിഷയത്തിൽ സഫീർ നജ്മുദ്ദീൻ എന്നിവർ വിവിധ സെഷനുകൾ നയിക്കും. ബസ് ദ ബ്രെയിൻ ക്വിസ് ഗ്രാൻഡ് ഫിനാലേയും എജുഫെസ്റ്റ് വേദിയിൽ നടക്കും. മാധ്യമം 'വെളിച്ചം' കോണ്ടസ്റ്റ് 'ട്രഷർ ഹണ്ട്' വിജയികൾക്ക് എജുഫെസ്റ്റ് വേദിയിൽവെച്ച് സമ്മാനങ്ങൾ വിതരണംചെയ്യും. മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ എന്നിവർ എക്സിബിഷനിൽ സംബന്ധിക്കും.

പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, സൈലം ലേണിങ് ഡയറക്ടർ ലിജേഷ് കുമാർ, ടാൽറോപ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ, മാറ്റ്ഗ്ലോബർ സി.ഇ.ഒ മുഹമ്മദ് നിയാസ് തുടങ്ങിയവർ ഉദ്ഘാടനപരിപാടിയിൽ സംബന്ധിക്കും.

സിജിയുടെ 'സി ഡാറ്റ്' ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈലം 'ബസ് ദ ബ്രെയിൻ' ക്വിസ്, മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകൾ തുടങ്ങി നിരവധി പരിപാടികൾ എജുകഫെയിലുണ്ടാകും. കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവിസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും.

ഓൺലൈനായി എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. തന്നിരിക്കുന്ന QRകോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. അതുകൂടാതെ ഫോൺ മുഖേനയും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9645 006 838 വെബ്സൈറ്റ്: https://myeducafe.com/. സൈലം ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് ആണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ.

സൈലം ലേണിങ് ആപ്

മലപ്പുറം: മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് കോച്ചിങ്ങിനായി പൂർണമായും ഡിസൈൻ ചെയ്ത സൈലം ലേണിങ് ആപ്, നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരാൽ സമ്പന്നമാണ്. ചെറിയ ക്ലാസുകൾ മുതൽ വലിയ ലക്ഷ്യങ്ങൾക്കായി കുട്ടികളെ പ്രാപ്തരാക്കാൻ 8,9,10 വിദ്യാർഥികൾക്കും ക്ലാസുകൾ ലഭ്യമാക്കുന്നുണ്ട്. കേരളത്തിലെ മിടുക്കരെ AIIMS, IIT തുടങ്ങി ഇന്ത്യയിലെ മികച്ച യൂനിവേഴ്സിറ്റികളിൽ എത്തിക്കുവാൻ, ഈ അധ്യയന വർഷം ആരംഭിക്കുന്ന 'സൈലം ഇന്റഗ്രേറ്റഡ് ഹൈബ്രിഡ് സ്കൂൾ ' ആണ് സൈലത്തിന്റെ ഏറ്റവും പുതിയ സംരംഭം.

എൻജിനീയറിങ് പഠനം; ഉത്തരം സ്റ്റെയ്പ് തരും

മലപ്പുറം: എൻജിനീയറിങ് എന്ന കരിയർ തെരഞ്ഞെടുക്കുന്നതിനുമുമ്പ് നിങ്ങൾക്ക് ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവാം. നിങ്ങളുടെ അഭിരുചിക്ക് യോജിച്ചതാണോ ഈ ഫീൽഡ് എന്നതായിരിക്കും അതിൽ ഏറ്റവും പ്രധാന ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്ക് സ്റ്റെയ്പ് ഒരുക്കുന്ന "SAT - STEYP'S APTITUDE TEST"-ലൂടെ മനസ്സിലാക്കാം.

ചെറുപ്രായത്തിൽ തന്നെ വിദ്യാർഥികളിലെ അഭിരുചി തിരിച്ചറിയാനാണ് ഇത്തരം ഒരു പരീക്ഷ സ്റ്റെയ്പ് മുന്നോട്ടുവെക്കുന്നത്. ഈ അഭിരുചി പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയാണ് സ്റ്റെയ്പ്.

കൂടാതെ സ്റ്റെയ്പിന്റെ പാരന്റ് കമ്പനിയായ ടാൽറോപ്പിന്റെ സി.ഇ.ഒ സഫീർ നജുമുദ്ദീൻ, 'Technology And tech startups' എന്ന വിഷയത്തിൽ എജുകഫെയിൽ വിദ്യാർഥികളോട് സംസാരിക്കുന്നു.

SATനെ കുറിച്ച് കൂടുതൽ അറിയുന്നതിനും നിങ്ങളുടെ കരിയർ കൃത്യമായി തിരഞ്ഞെടുക്കുന്നതിനും എജുകഫെയിൽ സ്റ്റെയ്പ് ഒരുക്കുന്ന സ്റ്റാൾ സന്ദർശിക്കുക. 

മാറ്റ്ഗ്ലോബർ: വിദേശപഠനത്തിന് സുവർണാവസരം

മലപ്പുറം: വിദേശപഠനം ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കി മാറ്റ്ഗ്ലോബർ സ്റ്റഡി എബ്രോഡ്. യു.കെ, യു.എസ് എ, കാനഡ, ആസ്ട്രേലിയ, ജർമനി, അയർലന്‍റ് തുടങ്ങിയ രാജ്യങ്ങളിലുള്ള പഠനം മാറ്റ്ഗ്ലോബർ വഴി എളുപ്പമാക്കാം.

സർവിസ് ചാർജില്ലാതെ വിദേശത്തെ ഏറ്റവും മികച്ച പ്രോഗ്രാമുകളെ കുറിച്ചും യൂനിവേഴ്സിറ്റികളെ കുറിച്ചും മാറ്റ്ഗ്ലോബർ വഴി അറിയാൻ കഴിയും. ഉപരിപഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിദേശപഠനസാധ്യതകളെ കുറിച്ചും ഡാനിഷ് മുഹമ്മദ് (മാനേജിങ് ഡയറക്ടർ ആൻഡ് ഓവർസീസ് എജുക്കേഷൻ എക്സ്പെർട്ട് ),അഷ്‌റഫ്‌. ടി. പി(സീനിയർ സ്റ്റുഡന്റ് കൗൺസിലർ ), ജിഷാൻ മുഹമ്മദ്‌ ( ആപ്ലിക്കേഷൻ പ്രോസസ് എക്സ്പെർട്ട് )തുടങ്ങിയവർ സംസാരിക്കും. വിദേശപഠനരംഗത്തെ മികവിന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും എജു എക്സലൻസ് അവാർഡ് 2022 ഏറ്റുവാങ്ങിയ മാറ്റ്ഗ്ലോബർ അഭിരുചിക്കനുസൃതമായ കോഴ്സുകളും യൂനിവേഴ്സിറ്റികളും തെരഞ്ഞെടുക്കുന്നതിന് എല്ലാ ഘട്ടങ്ങളിലും വിദ്യാർഥികളെ പിന്തുണക്കുന്നു.

കോഴിക്കോട്, പെരിന്തൽമണ്ണ, വയനാട്, കണ്ണൂർ, കോട്ടയം, കൊച്ചി, ദുൈബ എന്നിവിടങ്ങളിലായി മാറ്റ്ഗ്ലോബ്റിനു ബ്രാഞ്ചുകളുണ്ട്. എജുകഫേയിൽ വിദേശപഠനവുമായി ബന്ധപ്പെട്ട ഏതു സംശയങ്ങൾക്കും ടീം മാറ്റ്ഗ്ലോബർ സ്റ്റഡി എക്സ്പെർട്ടുകളുടെ സേവനം 27,28 തീയതികളിൽ രാവിലെ തൊട്ടു വൈകീട്ട് വരെ ലഭ്യമാണ്. കൗൺസലിങ് രജിസ്ട്രേഷനു വേണ്ടി 9020883338 എന്ന നമ്പറിലേക്ക് വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്.

Tags:    
News Summary - Madhyamam Educafe on malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.