ദുബൈ: ഇംഗ്ലീഷ് പഠിക്കുക എന്നത് വലിയൊരു ബാലികേറാ മലയാണെന്ന് കരുതുന്നവരാണോ നിങ്ങൾ?. ഇംഗ്ലീഷ് എളുപ്പത്തിൽ പഠിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ലളിതമായ രീതിയിലൂടെ സംസാരിച്ചുകൊണ്ട് തന്നെ ഇംഗ്ലീഷ് പഠിക്കാനുള്ള വഴികളെക്കുറിച്ച് അറിയണോ? എങ്കിൽ നിങ്ങൾ തീർച്ചയായും മാധ്യമത്തിെൻറ നേതൃത്വത്തിൽ ഇംഗ്ലീഷ് പാർട്ണറുമായി സഹകരിച്ച് ജൂൺ 30ന് നടത്തുന്ന വെബിനാറിൽ പങ്കെടുക്കുക .

ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുള്ള ഒരു സുഹൃത്തിനോടെന്ന പോലെ നേരിട്ട് വ്യക്തിഗത പരിശീലനത്തിലൂടെ ഇംഗ്ലീഷ് അനായാസമായി പറഞ്ഞു പഠിക്കാനുള്ള നൂതന പാഠ്യപദ്ധതി വെബിനാറിലൂടെ വിദഗ്ധർ പരിചയപ്പെടുത്തും. ഇംഗ്ലീഷ് എങ്ങനെ പഠിക്കുമെന്ന ചോദ്യത്തിന് ഇംഗ്ലീഷ് സംസാരിച്ചുകൊണ്ടു തന്നെ അത് ഏറ്റവും നല്ലരീതിയിൽ പഠിക്കാനാകുക എന്ന ലളിതമായ ഉത്തരത്തിൽനിന്നാണ് ഇത്തരമൊരു പഠനരീതി ഇംഗ്ലീഷ് പാർട്ണർ ആരംഭിച്ചത്.ഇംഗ്ലീഷ് എന്ന കുരുക്കിനെ എളുപ്പത്തിൽ അഴിച്ചെടുക്കാനുള്ള നൂതന പഠനരീതികളെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചും വെബിനാറിലൂടെ അറിയാം.


യു.എ.ഇയിൽ ഒാൺലൈനായി ഇംഗ്ലീഷ് പരിശീലനം നൽകുന്ന പ്രമുഖ സ്ഥാപനമായ ഇംഗ്ലീഷ് പാർട്ണർ 2018 മുതലാണ് ദുബൈയിൽ പ്രവർത്തനമാരംഭിക്കുന്നത്.മാതൃഭാഷ അറിയാത്ത ഒരാളുമായി ഒാൺലൈനായി ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ടുള്ള രസകരവും വ്യത്യസ്തവുമായ പഠനരീതിയാണ് പ്രധാനമായും അവലംബിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും വെബിനാറിലൂടെ അറിയാം. ജൂൺ 30ന് യു.എ.ഇ സമയം വൈകിട്ട് ഏഴിന് ആരംഭിക്കുന്ന വെബിനാറിൽ ഇംഗ്ലീഷ് പാർട്ണർ അക്കാദമിക് വിഭാഗം തലവൻ അഷ്ഹദ് എൽസാഹ്ലി, മുഖ്യ പരിശീലക ഷാരോൺ ഫ്ലെമിങ്, ഐ.ഇ.എൽ.ടി.എസ് പരിശീലകൻ ബിനോയ് വർഗീസ് എന്നിവർ സംസാരിക്കും.

വെബിനാറിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/webinar സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +971557747252

Tags:    
News Summary - Madhyamam and English Partner Free Webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.