എം.​ടെ​ക്​ പ്ര​വേ​ശ​നം: അ​വ​സ​ര​ങ്ങ​ളേ​റെ

അക്കാദമിക് മെറിറ്റും മികച്ച ഗേറ്റ് സ്കോറും ഉള്ള ബി.ഇ/ ബി.ടെക് ബിരുദക്കാർക്ക് എം.ടെക് പഠനാവസരങ്ങളേറെയാണ്. ഗേറ്റ് പരീക്ഷഫലം വന്നതോടെ ധാരാളം സ്ഥാപനങ്ങൾ എം.ടെക് പ്രവേശന വിജ്ഞാപനമിറക്കി സമർഥരായ വിദ്യാർഥികളെ കാത്തിരിക്കയാണ്. മികച്ച കരിയറിന് ഇനിയുള്ള കാലം ബി.ടെക്/ ബി.ഇ ബിരുദം മാത്രം പോരാ. എം.ടെക്, പിഎച്ച്.ഡി ബിരുദങ്ങൾകൂടി നേടുന്നവർക്കാണ് മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുക. എൻജിനീയറിങ് ഫാക്കൽറ്റിയാകാനും ഇത് ആവശ്യമാണ്.

ഇത് എം.ടെക് പ്രവേശന കാലംകൂടിയാണ്. ഇപ്പോൾ അപേക്ഷിക്കാവുന്ന ചില സ്ഥാപനങ്ങളുടെ എം.ടെക് കോഴ്സിെൻറ സംക്ഷിപ്ത വിവരങ്ങൾ ചുവടെ. വിശദ വിവരങ്ങൾ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ. ഗേറ്റ് യോഗ്യതയുള്ളവർക്ക് എം.ടെക് പഠനത്തിന് സ്കോളർഷിപ് ലഭിക്കും.
സ്ഥാപനങ്ങൾ, കോഴ്സുകൾ:

•നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, കോഴിക്കോട്- എം.ടെക് എംബഡഡ് സിസ്റ്റംസ്; ഇലക്ട്രോണിക്സ് ഡിസൈൻ ടെക്നോളജി. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ രണ്ട്. nielit.gov.in/calicut

•ഡിഫൻഡ് ഇൻസ്റ്റിറ്റ്യൂട്ട്  ഒാഫ് അഡ്വാൻസ്ഡ് ടെക്നോളജി, ഗിരിനഗർ, പുണെ .  എം.ടെക് എയ്റോസ്പേസ്, മോഡലിങ് ആൻഡ് സിമുലേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെക്നോളജി മാനേജ്മെൻറ്, മെറ്റീരിയൽസ് എൻജിനീയറിങ്, , മെക്കാനിക്കൽ, സെൻസർ ടെക്നോളജി, ലേസർ ആൻഡ് ഇലക്ട്രോ ഒപ്ടിക്സ്, മെറ്റീരിയൽ സയൻസ് ആൻഡ് കെമിക്കൽ ടെക്നോളജി, ഒാപ്ടോ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റംസ്. ഒാൺലൈൻ അപേക്ഷ മേയ് 12 വരെ സ്വീകരിക്കും. www.diat.ac.in

•നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്  ഒാഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയ്നിങ് ആൻഡ് റിസർച്, ചണ്ഡിഗഢ് -160019 -എം.ഇ (മോഡുലാർ ആൻഡ്  െറഗുലർ േകാഴ്സുകൾ) മെക്കാനിക്കൽ (മാനുഫാക്ചറിങ് ടെക്നോളജി), സിവിൽ (കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ (ഇൻസ്ട്രുമെേൻഷൻ ആൻഡ് കൺട്രോൾ), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്. എം.ഇ മോഡുലാർ പ്രോഗ്രാമുകൾക്ക് മേയ് 15 വരെയും എം.ഇ െറഗുലർ കോഴ്സുകൾക്ക് ജൂൺ 28 വരെയും അപേക്ഷ സ്വീകരിക്കും. www.nitttrchd.ac.in

•ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റിമോട്ട് സെൻസിങ്, ഡറാഡൂൺ, ഉത്തരാഖണ്ഡ്. എം.ടെക് -റിമോട്ട് സെൻസിങ് ആൻഡ് ജിയോ ഇൻഫർമേഷൻ സയൻസ്. www.iirs.gov.in

• ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി, ചെന്നൈ -എം.ടെക് (മറൈൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ്). ഒാൺലൈൻ രജിസ്ട്രേഷൻ മേയ് എട്ടുവരെ. എൻട്രൻസ് ടെസ്റ്റ് മേയ് 27ന്. www.imu.edu.in.

•യൂനിവേഴ്സിറ്റി ഒാഫ് ഹൈദരാബാദ്, ഹൈദരാബാദ് -500046. എം.ടെക്. ഒാൺലൈൻ അപേക്ഷ മേയ് അഞ്ചുവരെ www.uohyd.ac.in.

•പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, പുതുച്ചേരി -605014 -എം.ടെക്. ഒാൺലൈൻ അപേക്ഷ മേയ് മൂന്നുവരെ. www.Pondiuni.edu.in

•അമൃത യൂനിവേഴ്സിറ്റി ക്ലാസുകൾ. കോയമ്പത്തൂർ, ബംഗളൂരു, അമൃതപുരി -എം.ടെക്, ഗേറ്റ് യോഗ്യത ഉള്ളവരെയും ഇല്ലാത്തവരെയും പരിഗണിക്കും. ഒാൺലൈൻ അപേക്ഷ മേയ് ഏഴുവരെ www.amrita.edu/mtech 2017.

•അമൃത യൂനിവേഴ്സിറ്റി, സെൻറർഫോർ നാനോ സയൻസസ് ആൻഡ് മോളിക്യുലർ മെഡിസിൻ, ഹെൽത്ത് സയൻസസ് കാമ്പസ്, കൊച്ചി -എം.ടെക് -നാനോ മെഡിക്കൽ സയൻസസ്, നാനോ ടെക്നോളജി ആൻഡ് റിന്യൂവബ്ൾ എനർജി, മോളിക്യുലർ മെഡിസിൻ -ഒാൺലൈൻ അപേക്ഷ മേയ് 22വരെ. www.amrita.edu/center/nanosciences

•ശാസ്ത്ര യൂനിവേഴ്സിറ്റി, തഞ്ചാവൂർ -613401 - എം.ടെക് -അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും. www.sastra.edu

•ഭാരതീദാസൻ  യൂനിവേഴ്സിറ്റി, തിരുച്ചിറപ്പള്ളി -620024 എം.ടെക് -ജിയോ ഇൻഫർമാറ്റിക്സ്, ജിയളോജിക്കൽ റിമോട്ട് സെൻസിങ്, ജിയോ ഇൻഫർമാറ്റിക്സ്, ജിയോഗ്രാഫിക് ഇൻഫർമേഷൻ സയൻസ്.
അപേക്ഷകൾ മേയ് 31 വരെ സ്വീകരിക്കും. www.bdu.ac.in

 

Tags:    
News Summary - M Tech entrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.