‘ക്ലാറ്റ് 2026’ൽ യോഗ്യത നേടിയവർക്ക് ദേശീയ നിയമ സർവകലാശാലകളിൽ പഞ്ചവത്സര എൽ.എൽ.ബി (യു.ജി), എൽഎൽ.എം (പി.ജി) കോഴ്സുകളിലേക്കുള്ള പ്രവേശന കൗൺസലിങ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. രജിസ്ട്രേഡ് ഇ-മെയിലിലും ഫോൺ നമ്പറിലും ഇതു സംബന്ധിച്ച അറിയിപ്പ് ലഭിക്കും. പ്രവേശന നടപടിക്രമങ്ങളും മാർഗനിർദേശങ്ങളുമടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ക്ലാറ്റ് 2026 അഡ്മിഷൻ പോർട്ടലായ https://consortiumofnlus.ac.in/clat-2026 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അർഹതയുള്ളവർക്ക് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് കൗൺസലിങ്ങിൽ പങ്കെടുക്കാം. ഡിസംബർ 27ന് രാത്രി 10ന് മുമ്പ് രജിസ്റ്റർ ചെയ്തിരിക്കണം. ദേശീയ നിയമ സർവകലാശാലകളും യു.ജി, പി.ജി കോഴ്സുകളും സീറ്റുകളും മനസ്സിലാക്കി മുൻഗണനാക്രമത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. യു.ജി പ്രോഗ്രാമുകൾക്ക് ചുരുങ്ങിയത് 15 മുൻഗണനകളും പി.ജിക്ക് അഞ്ച് മുൻഗണനകളും നൽകാവുന്നതാണ്. കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിന് തടസ്സമില്ല.
രജിസ്ട്രേഷൻ ഫീസ്: ജനറൽ വിഭാഗം: 30,000 രൂപ. എസ്.സി, എസ്.ടി, ഒ.ബി.സി, ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക്: 20,000 രൂപ.
സീറ്റ് അലോട്ട്മെന്റ്: അഞ്ച് ഘട്ടങ്ങളായാണ് കൗൺസലിങ് സീറ്റ് അലോട്ട്മെന്റ് നടപടികൾ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജനുവരി ഏഴിന് രാവിലെ 10ന് പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.