പഴകുളം കെ.വി യു.പി.എസ് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി തയാറാക്കിയ മെനു
അടൂർ: മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നപോലെ മികച്ച ഉച്ചഭക്ഷണവും കുട്ടികളുടെ അവകാശമാെണന്ന സന്ദേശമാണ് പഴകുളം കെ.വി യു.പി സ്കൂൾ പ്രാവർത്തികമാക്കുന്നത്. കോവിഡ് മഹാമാരിക്കുശേഷം വിദ്യാലയം തുറന്ന ഈ മാസം ഒന്നുമുതൽ ഉച്ചഭക്ഷണം ആരംഭിച്ചു.
തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 10.30ന് ഒരു ഗ്ലാസ് പാൽ കുട്ടികൾക്ക് നൽകും. ഓരോ ദിവസവും ഉച്ചഭക്ഷണത്തിന് കറികളും കൂട്ടുകറികളും വിഭിന്നമാണ്. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മക്കുറുപ്പ് മെനു പ്രകാശനം ചെയ്തു. കെ.ബി. രാജശേഖരക്കുറുപ്പ്, പ്രധാനാധ്യാപിക കവിത മുരളി, അധ്യാപകരായ കെ.എസ്. ജയരാജ്, ഐ. ബസീം, വി. ബീന, വി.എസ്. വന്ദന, ബി. സ്മിത, എസ്. ശാലിനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.