തിരുവനന്തപുരം: വിവിധ സർക്കാർ മെഡിക്കൽ /ഡെൻറൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ /ഡെൻറൽ കോളജുകളിലെയും സീറ്റുകളിേലക്ക് 2018-19 അധ്യയനവർഷത്തെ വിവിധ പി.ജി മെഡിക്കൽ/പി.ജി ഡെൻറൽ േകാഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികളുടെ കേരള സ്റ്റേറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
റാങ്ക് വിവരം www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
അപേക്ഷയിലെ ചില അപാകതകൾ കാരണം റാങ്ക് തടഞ്ഞുെവച്ച വിദ്യാർഥികൾക്ക് അപാകതകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Candidate Portal’ വഴി അറിയാം. ഒന്നാംഘട്ട അലോട്ട്മെൻറിലേക്കുള്ള ഒാൺലൈൻ ഒാപ്ഷനുകൾ നൽകുന്നതിനുള്ള അവസരം 25 മുതൽ www.cee.kerala.gov.in ൽ ലഭ്യമാക്കും.
ഒാൺലൈൻ അലോട്ട്മെൻറ് സംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷ തിരുത്തൽ തീയതി നീട്ടി
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ /ഡെൻറൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ/ഡെൻറൽ കോളജുകളിലെയും സീറ്റുകളിലേക്ക് 2018-19 അധ്യയനവർഷത്തെ വിവിധ പി.ജി മെഡിക്കൽ/പി.ജി ഡെൻറൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി www.cee.kerala.gov എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ (എൻ.ആർ.െഎ ഉൾപ്പെടെയുള്ള) പരിശോധിക്കുന്നതിനും ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം 2018 മാർച്ച് 27ന് വൈകീട്ട് അഞ്ച് വരെ ലഭിക്കും. വിശദമായ വിജ്ഞാപനത്തിനായി www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.