മന്ത്രി ആർ. ബിന്ദു

കീം: ഒരു കോടതിക്കും റദ്ദാക്കാനാകാത്ത വിധത്തിൽ മാനദണ്ഡം മാറ്റും -മന്ത്രി ബിന്ദു

തൃശൂർ: എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ അടുത്ത വർഷം മാനദണ്ഡം മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സംസ്ഥാന സർക്കാരിന് തെറ്റുപറ്റിയില്ലെന്നും സർക്കാരിനെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനുള്ള ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. പക്ഷേ കോടതിയിൽ സിംഗിൾ ബെഞ്ച് അത് റദ്ദ് ചെയ്തു. ഡിവിഷൻ ബെഞ്ചും വിധി ശരിവെച്ചു. സംസ്ഥാന ബോർഡിന്റെ കീഴിൽ പഠിച്ച കുട്ടികൾക്ക് പ്രയാസമുണ്ടായി. അതിനു കാരണം സർക്കാർ എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. സർക്കാർ എടുത്ത തീരുമാനം കീം ഫലത്തെ ബാധിച്ചിട്ടില്ല. കുട്ടികൾ പുറന്തള്ളപ്പെട്ടു. അതിൽ അനീതിയുണ്ട്. 2012 മുതൽ തുടരുന്നതാണിത്. എല്ലാ കുട്ടികൾക്കും തുല്യതയും നീതി വേണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്‍റേത്. ആരാണ് ഉത്തരവാദി എന്ന് ആലോചിച്ചാൽ ഉത്തരം കിട്ടും” -മന്ത്രി പറഞ്ഞു.

അതേസമയം എൻജിനീയറിങ് പ്രവേശനത്തിൽ മാർക്ക് കുറയുന്ന അനീതിയിൽനിന്ന് കേരള സിലബസിലുള്ള വിദ്യാർഥികളെ രക്ഷിക്കാൻ സമയവും കാലവും നോക്കാതെയിറങ്ങിയ സർക്കാർ നടപടി ഒടുവിൽ ചെന്നെത്തിയത് കുട്ടികളെ ശിക്ഷിക്കുന്നതിലാണ്. കോടതി ഉത്തരവിനെ തുടർന്ന് പട്ടിക പുതുക്കിയപ്പോൾ, ആദ്യ റാങ്ക് പട്ടികയിൽ സർക്കാർ, എയ്ഡഡ്, മികച്ച സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ഉറപ്പിച്ച വിദ്യാർഥികളുടെ ഭാവിതന്നെ അവതാളത്തിലാകുന്ന നിലയായി.

സംസ്ഥാന സിലബസിൽ പഠിച്ച കുട്ടികൾ 5000 റാങ്ക് വരെ പിറകിൽ പോകുന്നതാണ് പുതിയ റാങ്ക് പട്ടികയുടെ ദുരന്തചിത്രം. പ്രോസ്പെക്ടസ് പരിഷ്കരണത്തിന് സ്വീകരിക്കേണ്ട പതിവ് രീതികളും സമയവും തെറ്റിച്ചാണ് പ്ലസ് ടു മാർക്ക് പരിഗണിക്കുന്ന അനുപാതത്തിൽ മാറ്റംവരുത്തിയുള്ള പ്രധാന ഭേദഗതി സർക്കാർ കൊണ്ടുവന്നത്. എല്ലാവർഷവും പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ റീവാമ്പിങ് കമ്മിറ്റി യോഗം ചേരാറുണ്ട്. ഈ വർഷവും ജനുവരിയിൽ യോഗം ചേരുകയും ആവശ്യമായ മാറ്റങ്ങൾ ശിപാർശ ചെയ്യുകയും സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ഇതുപ്രകാരമാണ് കഴിഞ്ഞ ഫെബ്രുവരി 19ന് പ്രോസ്പെക്ടസ് അംഗീകരിച്ച് ഉത്തരവിറക്കിയത്. പ്രവേശന നടപടികളുടെ അടിസ്ഥാന രേഖയായ പ്രോസ്പെക്ടസ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്‍റെ തലേദിവസം മാറ്റാൻ തീരുമാനിക്കുകയും പട്ടിക പ്രസിദ്ധീകരിക്കുന്നതിന്‍റെ മണിക്കൂറുകൾക്ക് മുമ്പ് മാത്രം ഉത്തരവിറക്കുകയും ചെയ്ത സർക്കാർ നടപടിയാണ് ആയിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്.

കഴിഞ്ഞ വർഷം റാങ്ക് പട്ടിക ജൂലൈ 11ന് പ്രസിദ്ധീകരിച്ചപ്പോൾതന്നെ കേരള സിലബസിലുള്ള കുട്ടികൾ പിറകിൽ പോകുന്നത് സംബന്ധിച്ച പരാതികളുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർക്ക് ഏകീകരണത്തിലെ പ്രശ്നം പഠിക്കാൻ റിവ്യൂ കമ്മിറ്റി രൂപവത്കരിക്കാൻ പ്രവേശനപരീക്ഷ കമീഷണർ സർക്കാറിലേക്ക് കത്ത് നൽകിയിരുന്നു. ഇതിൽ തുടർനടപടികൾ വൈകിയതാണ് പ്രതിസന്ധിയായി മാറിയത്.

പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം

റാ​ങ്ക്​ പ​ട്ടി​ക പു​തു​ക്കി​യി​റ​ക്കി​യ​തി​ന്​ പി​ന്നാ​ലെ എ​ൻ​ജി​നീ​യ​റി​ങ്​ ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ തു​ട​ക്കം​കു​റി​ച്ചു. പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മെ​ന്‍റി​നു​ള്ള വി​ജ്ഞാ​പ​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പു​റ​ത്തി​റ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​നാ​യി ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ക്കാം. സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ്/ സ്വ​യം​ഭ​ര​ണ എ​യ്ഡ​ഡ്/ സ​ർ​ക്കാ​ർ കോ​സ്റ്റ് ഷെ​യ​റി​ങ്​/ സ്വ​കാ​ര്യ സ്വാ​ശ്ര​യ സ്വ​യം​ഭ​ര​ണ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലേ​ക്കാ​ണ് ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​വു​ക.

റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട്​ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്​ ജൂ​ലൈ 16ന്​ ​രാ​വി​ലെ 11വ​രെ www.cee.kerala.gov.in ലൂ​ടെ ഓ​ൺ​ലൈ​നാ​യി ഓ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ലോ​ട്ട്മെ​ന്റി​ന് പ​രി​ഗ​ണി​ക്കി​ല്ല. ഈ ​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​ക്കി​യ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു​വ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ പു​തു​താ​യി ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ല. പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ എ​ൻ​ജി​നീ​യ​റി​ങ്​ ഴ്സു​ക​ളി​ലേ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ഓ​പ്ഷ​ൻ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ജൂ​ലൈ 17ന്​ ​ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റും 18ന്​ ​ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റും പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ 18 മു​ത​ൽ 21ന്​ ​​വൈ​കീ​ട്ട്​ നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി ഫീ​സ​ട​ക്കാം. അ​ലോ​ട്​​മെ​ന്‍റ്​ ല​ഭി​ച്ചി​ട്ടും ഫീ​സ്​ അ​ട​ക്കാ​ത്ത​വ​രു​ടെ​ അ​ലോ​ട്ട്​​മെ​ന്‍റും ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​കും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ 2000 രൂ​പ ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സാ​യി ഒ​ടു​ക്ക​ണം. അ​ലോ​ട്​​മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ ഈ ​തു​ക കോ​ഴ്​​സി​ന്‍റെ ട്യൂ​ഷ​ൻ ഫീ​സി​ൽ വ​ക​യി​രു​ത്തി ന​ൽ​കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക്​ ഫീ​സ്​ തി​രി​കെ ന​ൽ​കും.

Tags:    
News Summary - KEAM: The criteria will be changed in a way that no court can overturn, says Minister R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.