കീം: ഭിന്നശേഷി വിഭാഗക്കാരായ വിദ്യാർഥികൾക്ക്​ മെഡിക്കൽ പരിശോധന

തിരുവനന്തപുരം: 2020-21 വർഷത്തെ കേരള എൻജിനീയറിങ്​/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം-2020) പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സംസ്ഥാനതല മെഡിക്കൽ ബോർഡ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്​ച രാവിലെ പത്തിന്​ നടക്കും.

കോവിഡ് 19​െൻറ പശ്ചാത്തലത്തിൽ ആഗസ്​റ്റ്​ 26, 27, 28 തീയതികളിൽ സംസ്ഥാനത്തെ ഏഴ്​ മെഡിക്കൽ കോളജുകളിൽ ശാരീരികക്ഷമത നിർണയിക്കുന്നതിനുള്ള മെഡിക്കൽ പരിശോധന നടത്തിയിരുന്നു. ഇതി​െൻറ റിപ്പോർട്ട് പരിശോധിച്ച് വിദ്യാർഥികളുടെ അതാത് കോഴ്സുകളിലേക്കുള്ള പ്രവേശനയോഗ്യത തിങ്കളാഴ്​ച തീരുമാനിക്ക​ു​ം.

മതിയായ കാരണത്താൽ ജില്ലതലത്തിൽ നടത്തിയ മെഡിക്കൽ ബോർഡിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് കാരണം ബോധിപ്പിക്കുന്ന രേഖയും ഭിന്നശേഷി തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും സഹിതം സംസ്ഥാനതലത്തിൽ നടത്തുന്ന മെഡിക്കൽ ബോർഡിൽ പങ്കെടുക്കാം.

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന്​ ഇനിയൊരു മെഡിക്കൽ ബോർഡ് നടത്തില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.