കീം-2025: മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷൻ കൺഫർമേഷൻ

തിരുവനന്തപുരം: ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/അഗ്രികൾചർ/ഫോറസ്ട്രി/ഫിഷറീസ്/വെറ്ററിനറി/കോഓപറേഷൻ & ബാങ്കിംഗ്/ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾചർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നടപടി ക്രമങ്ങൾ ആരംഭിച്ചു.

ഹയർ ഓപ്ഷനുകൾ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ കൺഫർമേഷൻ നടത്തണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഈ മാസം 24 രാവിലെ 11.00വരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാകും. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 - 2332120, 2338487.

Tags:    
News Summary - KEAM 2025 Third Phase Allotment Option Confirmation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.