ജെ.ഇ.ഇ(JEE) മെയിൻ ഫലം പ്രസിദ്ധീകരിച്ചു; അഡ്വാൻസിഡിനുള്ള കട്ട്​ ഒാഫ്​ അറിയാം

ന്യൂഡൽഹി: സാ​ങ്കേതിക വിദ്യാഭ്യാസ സ്​ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷ ജോയിന്‍റ്​ എൻട്രൻസ്​ എക്​സാമിനേഷൻ- ജെ.ഇ.ഇ(JEE) മെയിൻ ഫലം പ്രസിദ്ധീകരിച്ചു. ദേശിയ തലത്തിലെ ഒന്നാം റാങ്കിന്​ 18 അവകാശികളുണ്ട്​. വ്യക്​തിഗത സ്​കോർ വെബ്​​ൈസറ്റിൽ പരിശോധിക്കാനാകും.

കട്ട്​ ഒാഫ്​ മാർക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്​. മുൻനിര സ്​ഥാപനങ്ങളിലേക്കുള്ള ജെ.ഇ.ഇ അഡ്വാൻസി​ഡിന്​ രജിസ്റ്റർ ചെയ്യാനുള്ള കട്ട്​ ഒാഫ്​ 87.8992241 ആണ്​. കഴിഞ്ഞ വർഷം ഇത്​ 90.3765335 ആയിരുന്നു. ജെ.ഇ.ഇ അഡ്വാൻസ്​ഡിന്​ രജിസ്റ്റർ ചെയ്യാൻ 2.5 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടിയിട്ടുണ്ട്​. 9.34 ലക്ഷം വിദ്യാർഥികളാണ്​ പരീക്ഷ എഴുതിയത്​.

https://jeemain.nta.nic.in/ , https://ntaresults.nic.in/ എന്നീ സൈറ്റുകളിൽ സ്​കോർ അറിയാം. 

Tags:    
News Summary - JEE Main Result 2021 releases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.