നീറ്റിനും ജെ.ഇ.ഇക്കും ശേഷം വിദ്യാർഥികളുടെ കരിയർ ചോയ്സായി മാറുന്ന നിയമപഠനം; സാമ്പത്തിക സുരക്ഷിതത്വവും കുതിച്ചുയരുന്ന മാർക്കറ്റും തന്നെ കാരണം

വളരെ കാലമായി പ്ലസ്ടു കഴിഞ്ഞാൽ ഇന്ത്യയിലെ വിദ്യാർഥികളിൽ ഏറെയും സ്വപ്നം കാണുന്നത് ഐ.ഐ.ടിയിലോ എയിംസിലോ പഠിക്കുന്നതാണ്. മെഡിസിനും എൻജിനീയറിങ്ങുമായിരുന്നു ഇന്ത്യയിലെ കരിയർ ഭൂപടത്തിൽ ഏറ്റവും മേധാവിത്വം പുലർത്തിയിരുന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളാണ് നീറ്റിനും ജെ.ഇ.ഇക്കും വേണ്ടി തയാറെടുക്കുന്നത്.

ഇപ്പോൾ ​മെഡിസിൻ, എൻജിനീയറിങ് അല്ലെങ്കിൽ നിയമ പഠനം എന്ന രീതിയിലേക്ക് കാര്യങ്ങൾക്ക് അൽപം മാറ്റം വന്നിട്ടുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. മെഡിസിനും എൻജിനീയറിങും പോലെ തന്നെ മികച്ച ഭാവിയും അഭിമാനകരവുമായ ഒരു കരിയർ ആയി നിയമ പഠനവും മാറിക്കൊണ്ടിരിക്കുകയാണ്. സ്ഥിരതയും സാമ്പത്തിക വളർച്ചയും കരിയറിൽ വൈവിധ്യമാർന്ന പാതകളും തേടിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ഇഷ്ട ചോയ്സായി നിയമപഠനം മാറിക്കഴിഞ്ഞു.

രാജ്യത്തെ പ്രമുഖ നിയമസർവകലാശാലകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് കോമൻ ലോ അഡ്മിഷൻ ടെസ്റ്റ്(ക്ലാറ്റ്). ഏതാണ്ട് 4000 വിദ്യാർഥികൾക്ക് ക്ലാറ്റ് വഴി പ്രവേശനം ലഭിക്കും. കഴിഞ്ഞ തവണ 75,000 വിദ്യാർഥികളാണ് ക്ലാറ്റ് എഴുതിയത്. നീറ്റും ജെ.ഇ.ഇയും​ പോലെ വിദ്യാർഥികൾ താൽപര്യത്തോടെ എഴുതുന്ന മത്സര പരീക്ഷയായി ക്ലാറ്റ് മാറിക്കഴിഞ്ഞു.

ആദ്യമൊന്നും നിയമപഠനം എന്നത് വിദ്യാർഥികളുടെ കരിയർ ചോയ്സിൽ മുൻഗണനയിലുണ്ടായിരുന്നില്ല. അമ്മയോ അച്ഛനോ മറ്റ് അടുത്ത ബന്ധുക്കളോ ജഡ്ജിമാരോ അഭിഭാഷകരോ ആയ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മാത്രമായിരുന്നു നിയമപഠനം കരിയറായി തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇപ്പോഴതിൽ മാറ്റം വന്നതായി ബി.ഐ.ടി.എസ് ലോ സ്കൂൾ പ്രിൻസിപ്പൽ പൗ​ലോമി ഭദ്ര പറയുന്നു. നിയമപഠനത്തിന് എത്തുന്ന വിദ്യാർഥികളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വർധിച്ചിട്ടുണ്ട്. ക്ലാറ്റ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം തന്നെയെടുത്താൽ അത് മനസിലാക്കാം. റിപ്പോർട്ടുകൾ പ്രകാരം 2020ൽ ക്ലാറ്റ് എഴുതിയവരുടെ എണ്ണം 79 ശതമാനമായിരുന്നു. 2025ൽ അത് 93 ശതമാനമായി വർധിച്ചു. പരീക്ഷ കടുകട്ടിയാണ്. എന്നിട്ടും എഴുതുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചു. നിയമ പ്രഫഷൻ മുന്നോട്ടുവെക്കുന്ന ഗ്ലാമറും സാമ്പത്തിക സുരക്ഷിതത്വവും തൊഴിൽമാർക്കറ്റുമാണ് അതിന് കാരണം. പ്രത്യേകിച്ച് എൻജിനീയറിങ് പോലുള്ള മേഖലകളിൽ എ.ഐ ആധിപത്യം പുലർത്തുന്ന കാലത്ത് ആളുകൾ കരിയർ മാറിച്ചിന്തിക്കുന്നത് സ്വാഭാവികമാണല്ലോ.

ഒരു വർഷം ഏതാണ്ട് 15 ലക്ഷം എൻജിനീയറിങ് ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. എന്നാൽ എല്ലാവർക്കും തൊഴിൽലഭിക്കുന്നില്ല. ഐ.ഐ.ടികളിൽ പഠിച്ചവർക്കു പോലും ജോലി കിട്ടാക്കനിയാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ നിയമം പഠിച്ചവർക്ക് ആ പ്രശ്നം നേരിടുന്നില്ല. സ്​പെഷ്യലൈസേഷൻ നടത്തുന്നവർക്ക് കൂടുതൽ സാധ്യതകൾ ഉണ്ടുതാനും.-ഭ​ദ്ര കൂട്ടിച്ചേർത്തു.

നിയമം വൈവിധ്യം നിറഞ്ഞ കരിയറാണ്. കോടതി മുറികളിൽ കേസുകൾ വാദിച്ചു ജയിക്കുന്നത് മാത്രമല്ല ഇപ്പോൾ നിയമം പഠിക്കുന്ന വിദ്യാർഥികളുടെ ലക്ഷ്യം. കോർപറേറ്റ് കമ്പനികൾക്ക് അവർക്ക് അവസരങ്ങളുണ്ട്. കോർപറേറ്റ്, അഡ്വൈസറി, ടെക് ലോ, പോളിസി മെയ്ക്കിങ്, ഇന്റർനാഷനൽ ആർബിട്രേഷൻ, മീഡിയ, സ്​പോർട് ലോ എന്നീ മേഖലകളിലും അവർ കരിയർ കെട്ടിപ്പടുക്കുന്നു. നിയമത്തിലും ടെക്നോളജിയിലും വൈദഗ്ധ്യമുള്ളവരെ കാത്തിരിക്കുകയാണ് കോർപറേറ്റ് മേഖല.

നീറ്റും ജെ.ഇ.ഇയും പോലെ ഓർമ അളക്കുന്ന പ്രവേശന പരീക്ഷയല്ല ജെ.ഇ.ഇ. ഫോർമുലകൾ വഴി ശാസ്ത്രീയ അറിവും പ്രശ്നപരിഹാരവുമാണ് ജെ.ഇ.ഇയും നീറ്റും അളക്കുന്നത്. എന്നാൽ ക്ലാറ്റിൽ വിമർശനാത്മക യുക്തിക്കും വിശകലനത്തിനുമാണ് മുൻഗണന നൽകുന്നത്.

ഒരു വിദ്യാർഥിയുടെ വായനയിലുള്ള ആഴവും അറിവുമാണ് ക്ലാറ്റിൽ വിലയിരുത്തുന്നത്. കറന്റ് അഫയേഴ്സ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റീറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവ വിലയിരുത്തുന്ന 120 ചോദ്യങ്ങളുണ്ടാകും. ഓരോ ചോദ്യത്തിനും ഒരു മിനിറ്റിൽ ഉത്തരമെഴുതേണ്ടി വരും. ഓൺലൈൻ വഴിയുള്ള കോച്ചിങ് കൂടി വ്യാപകമായതോടെ ക്ലാറ്റ് എഴുതാൻ വിദ്യാർഥികൾക്ക് താൽപര്യം ഏറി. ആദ്യകാലത്ത് മെട്രോ നഗരങ്ങളിലുള്ളവരായിരുന്നു നിയമ പഠനത്തിൽ താൽപര്യം കാണിച്ചിരുന്നത്. ഇന്ന് ആ സ്ഥിതി മാറി.

നിയമം പ്രഫഷനാക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ വനിത സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാനൊരുങ്ങുന്ന ബി.വി. നാഗരത്ന മുതൽ സിയാ മോഡി, ഇന്ദിര ജയ്സിങ് ഒക്കെയാണ് അവർക്ക് പ്രചോദനം. വെറുമൊരു പ്രഫഷൻ മാത്രമല്ല, സമൂഹത്തിൽ ഒരുപാട് വിപ്ലവങ്ങളുണ്ടാക്കാൻ സാധിക്കുന്ന കരിയർ ആണ് ​നിയമ മേഖല എന്ന് പെൺകുട്ടികൾ മനസിലാക്കിക്കഴിഞ്ഞു.

സാ​ങ്കേതിക വിദ്യയിലെ പരിജ്ഞാനവും വിദഗ്ധ പരിശീലനവുമാണ് എൻജിനീയറിങും മെഡിസിനും ആവശ്യപ്പെടുന്നത്. എന്നാൽ വിമർശനാത്ക ചിന്തയും മികച്ച ആശയവിനിമയശേഷിയുമാണ് നിയമം പഠിക്കുന്ന ഒരാൾക്ക് അവശ്യം വേണ്ടത്. ഡാറ്റ പ്രൊട്ടക്ഷൻ, സൈബർ സെക്യൂരിറ്റി, എ.ഐ ഗവേണൻസ് എന്നീ മേഖലകളിലും നിയമ പരിജ്ഞാനം അഭികാമ്യമായി മാറിക്കഴിഞ്ഞു. നീതിയെ വ്യാഖ്യാനിക്കുന്നത് പോലെ തന്നെ ആധുനിക കാലത്ത് നിയമം സാ​ങ്കേതിക വിദ്യയെയും വ്യാഖ്യാനിക്കുന്നു.

Tags:    
News Summary - Is law becoming the next big dream after NEET, JEE for Indian students?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.