പ്ലസ്ടുക്കാർക്ക് ഇന്റഗ്രേറ്റഡ് എം.എസ് സി ഇക്കണോമിക്സ്

ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂനിവേഴ്സിറ്റി, ബംഗളൂരു വിവിധ ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി ഇക്കണോമിക്സ് -സീറ്റുകൾ 80. യോഗ്യത- മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെടെ മൊത്തം 65 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 60 ശതമാനം മാർക്ക് മതി.

എം.എസ് സി ഇക്കണോമിക്സ് -സീറ്റുകൾ 25. ഫിനാൻഷ്യൽ ഇക്കണോമിക്സ് -35. രണ്ടു വർഷത്തെ കോഴ്സ്. യോഗ്യത- ബി.എസ് സി/ബി.എ (ഓണേഴ്സ്) ഇക്കണോമിക്സ്/ബി.എസ് സി/ബി.എ ഇക്കണോമിക്സ് വിത്ത് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി. സെലക്ഷൻ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET 2022) റാങ്ക് അടിസ്ഥാനത്തിലാണ്. ഇവിടെ പ്രവേശനമാഗ്രഹിക്കുന്നവർ CUET 2022ന് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ http://nta.ac.inൽ ലഭിക്കും. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂനിവേഴ്സിറ്റിയുടെ പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ www.base.ac.inൽ. അപേക്ഷ ഫീസ് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 300 രൂപ. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ 20 മുതൽ ജൂൺ ആറുവരെ സമർപ്പിക്കാം. പ്രവേശന നടപടികൾ, സംവരണം, ഫീസ് ഘടന ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. എല്ലാ കോഴ്സുകളിലും അഞ്ചു സീറ്റുകൾ വീതം പ്രവാസി ഇന്ത്യക്കാർ/വിദേശ വിദ്യാർഥികൾക്കായി നീക്കിവെച്ചിരിക്കുന്നു.

Tags:    
News Summary - Integrated M.Sc Economics for Plus Two students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.