ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ദ്യ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്നു. 2025 മു​ത​ൽ പ്ര​വേ​ശ​നം നേ​ടി​യ 17,343 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​ത് ബാ​ധ​ക​മാ​വു​ക. ഓ​രോ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്നും 60 രൂ​പ ഈ​ടാ​ക്കി നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി.

അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പോ​ളി​സി രേ​ഖ​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റു​ന്ന ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ലെ ചെ​റു​ശ്ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളു​ടെ​യും ര​ജി​സ്ട്രാ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കെ.​കെ. സാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ളി​സി വി​ശ​ദാം​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും.

Tags:    
News Summary - Insurance for students at Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.