വൈമാനികരാകാൻ (പൈലറ്റ്) കൊതിക്കുന്നവർക്ക് ഉത്തർപ്രദേശിലെ അമേത്തിയിലുള്ള ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിൽ (െഎ.ജി.ആർ.യു.എ) 2018 സെപ്റ്റംബറിലാരംഭിക്കുന്ന കേമഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) കോഴ്സിൽ പരിശീലനം നേടാൻ മികച്ച അവസരം. മൾട്ടി എൻജിൻ എയർക്രാഫ്റ്റിലാണ് പരിശീലനം.
ആകെ 75 സീറ്റുകളാണുള്ളത് (ജനറൽ-38, ഒ.ബി.സി-20, പട്ടികജാതി-11, പട്ടികവർഗം-6). 18 മാസമാണ് പരിശീലന കാലാവധി. 40 ലക്ഷത്തിലേറെ രൂപയാണ് പരിശീലന ഫീസ്. ഇതോടൊപ്പം മൂന്നു വർഷത്തെ ബി.എസ്സി ഏവിയേഷൻ ബിരുദ പഠനത്തിനും താൽപര്യമുള്ളവർക്ക് അവസരമുണ്ട്.
യോഗ്യത: പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പാസായിരിക്കണം.
പ്രവേശന സമയത്ത് പ്രായം 17 വയസ്സ് തികയണം. മെഡിക്കൽ/ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവരാകണം.
അപേക്ഷ ഫീസ് ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 10,000 രൂപയാണ്. അപേക്ഷ ഒാൺലൈനായി www.igrua.gov.in ൽ ഏപ്രിൽ 24വരെ സമർപ്പിക്കാവുന്നതാണ്. ഫീസ് മേയ് ഒന്നുവരെ അടക്കാം.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്.
ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ആഗ്ര, ലഖ്നൗ, പുണെ, നോയിഡ, ഗുവാഹതി, പാറ്റ്ന, ഭോപാൽ, നാഗ്പുർ, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്.
അന്തിമ തിരഞ്ഞെടുപ്പ് ഫലം ജൂലൈ 24ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
കൂടുതൽ വിവരങ്ങൾക്ക് ഇനി പറയുന്ന വിലാസത്തിലും ബന്ധപ്പെടാം. Indira Gandhi Rashtriya Uran, Akademi, Fursatganj Airfield, Amethi (UP), Pin -229302.
ഫോൺ: 91 +535-2441150, 2441528 (Extn 499, 417). ഇ-മെയിൽ: igrua-exam@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.