ന്യൂഡൽഹി: അധികം വൈകാതെ വിദ്യാർഥികൾക്ക് ഐ.ഐ.ടികളിൽ മെഡിസിനും പഠിക്കാം. പൊതു സർവകലാശാലകളിൽ ഗവേഷണവും നടത്താം. എങ്ങനെയെന്നല്ലേ? ഉന്നത വിദ്യാഭ്യാസമേഖലയിൽ അടിമുടി പരിഷ്കരണത്തിന് ഒരുങ്ങുകയാണ് യു.ജി.സി. ഇത്തരത്തിൽ വൈവിധ്യമാർന്ന കോഴ്സുകൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതു സംബന്ധിച്ച് യു.ജി.സി ഉന്നത സർവകലാശാലകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇരട്ട ബിരുദം, ലയനം, ഓൺലൈൻ കോഴ്സുകൾ എന്നിവയടക്കമുള്ളവ പഠിപ്പിക്കാൻ യു.ജി.സി കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വൈവിധ്യമാർന്ന വിദ്യാഭ്യാസം നൽകുന്നതു വഴി ഊർജസ്വലരായ വിദഗ്ധസംഘത്തെ വളർത്തിയെടുക്കാൻ സാധിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈവിധ്യമാർന്ന യൂനിവേഴ്സിറ്റികൾ പഠിപ്പിക്കുന്ന കോളജുകളും യൂനിവേഴ്സിറ്റികളുമായി ഉയർത്തണമെന്നാണ് 2020ലെ കേന്ദ്ര ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്നതെന്നും സർവകലാശാലകൾക്ക് യു.ജി.സി അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.