കേരള സർക്കാറിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ േഡാക്ടൽ റിസർച് ഫെേലാഷിപുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും വിശദവിവരങ്ങളും www.gift.res.in നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് 16 വരെ സ്വീകരിക്കും.
പബ്ലിക് ഇക്കണോമിക്സ് മേഖലയിൽ അഞ്ച് െഎ.സി.എസ്.എസ്.ആർ ഡോക്ടർ ഫെലോഷിപുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,000 രൂപയും വാർഷിക കണ്ടിജൻസി ഗ്രാൻറായി 18,000 രൂപയും രണ്ടു വർഷക്കാലം ലഭിക്കും. ഇത് രണ്ട് വർഷംകൂടി ദീർഘിപ്പിച്ചു കിട്ടാവുന്നതാണ്.
യോഗ്യത: ഒന്ന്. ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാത്ത പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദതലത്തിൽ 50 ശതമാനത്തിൽ കുറയാതെ വേണം. പട്ടികജാതി-വർഗക്കാർക്ക് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും.
രണ്ട്. നെറ്റ്/എസ്.എൽ.ഇ.ടി/എം.ഫിൽ യോഗ്യതയോ അംഗീകൃത വാഴ്സിറ്റിയുടെ റിസർച് എൻട്രൻസ് ടെസ്റ്റിൽ യോഗ്യതയോ നേടിയിരിക്കണം. അപേക്ഷാർഥികൾക്ക് 16/03/2018ൽ 40 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി/വർഗക്കാർക്ക് 45 വയസ്സ്.
യു.ജി.സി-ജെ.ആർ.എഫ്/രാജീവ് ഗാന്ധി ഡോക്ടറൽ ഫെേലാഷിപ്/ മൗലാന ആസാദ് ഡോക്ടറൽ ഫെലോഷിപ് ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷയോടൊപ്പം 1500 വാക്കിൽ കുറയാത്ത റിസർച് പ്രൊപോസൽ കൂടി സമർപ്പിക്കണം. ഫോർമാറ്റും അപേക്ഷഫോറവും വെബ്സൈറ്റിൽ.
പൂരിപ്പിച്ച അപേക്ഷ registrargifttvm@gmail.comൽ ഇ-മെയിൽ ചെയ്യുകയും ഹാർഡ്കോപ്പി മാർച്ച് 16നകം കിട്ടത്തക്കവണ്ണം രജിസ്ട്രാർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, ചാവടിമുക്ക്, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം-17ൽ അയക്കുകയും വേണം. കൂടുതൽ വിവരങ്ങൾ www.gift.res.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.