റി​സാ-​ടോ​ട്ട് മൂ​ല്യ​നി​ർ​ണ​യ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 10ന്

​റി​യാ​ദ്: സു​ബൈ​ർ​കു​ഞ്ഞ് ഫൗ​ണ്ടേ​ഷ​ന്റെ (റി​സാ) അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ മൂ​ല്യ​നി​ർ​ണ​യ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 10ന് ​സൗ​ദി സ​മ​യം വൈ​കു​ന്നേ​രം ഏ​ഴു മ​ണി​ക്ക് (യു.​എ.​ഇ സ​മ​യം 8 മ​ണി, ഇ​ന്ത്യ​ൻ സ​മ​യം 9:30ന്) ​ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മി​ഡി​ലീ​സ്റ്റി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 1100 ല​ധി​കം പേ​രാ​ണ് ഇ​ത്ത​വ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മൂ​ല്യ​നി​ർ​ണ​യ പ​രീ​ക്ഷ​യി​ൽ കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്ക് റി​സ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ൺ​ലൈ​നാ​യി ല​ഭി​ക്കു​ന്ന താ​ണ്. ല​ഹ​രി ഉ​പ​ഭോ​ഗം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ട​യു​ക, ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രെ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി വി​വി​ധ ചി​കി​ത്സ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക, സ​മൂ​ഹ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക, കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണ്ട മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക, സ​ർ​ക്കാ​രി​ന്റെ​യും സ​മാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മ​റ്റു സം​ഘ​ട​ന​ക​ൾ​ക്കും ഒ​പ്പം സ​ഹ​ക​രി​ച്ച് ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് 11 വ​ർ​ഷ​ക്കാ​ല​മാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലൂ​ടെ 'റി​സാ' ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റി​സ​യു​ടെ വെ​ബ്സൈ​റ്റ് (www. risatots. online) സ​ന്ദ​ർ​ശി​ക്കു​ക​യോ 00 9 1 8301050144 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​മെ​ന്നും റി​സാ ക​ൺ​വീ​ന​ർ ഡോ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് സു​ബൈ​ർ കു​ഞ്ഞ്, പ്രോ​ഗ്രാം ക​ൺ​സ​ൾ​ട്ട​ന്റ് ഡോ​ക്ട​ർ എ.​വി ഭ​ര​ത​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - RESA-TOTT Assessment and Evaluation Exam Set for October 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.