റെയിൽവേയിൽ പാരാമെഡിക്കൽ തസ്തികകളിൽ 560 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 14നകം
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. നിലവിൽ 560 ഒഴിവുകളാണുള്ളത്. ഒക്ടോബർ 14വരെ അപേക്ഷ സ്വീകരിക്കും.
തസ്തികകൾ, ഒഴിവുകൾ
നഴ്സിങ് സൂപ്രണ്ട്: ഒഴിവുകൾ-365, അടിസ്ഥാന ശമ്പളം 44,900 രൂപ. യോഗ്യത: ത്രിവത്സര ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റുള്ള രജിസ്റ്റേർഡ് നഴ്സ് ആൻഡ് മിഡ് വൈഫ് അല്ലെങ്കിൽ ബി.എസ്‍സി നഴ്സിങ്. പ്രായപരിധി 20-40 വയസ്സ്.
ഡയാലിസിസ് ടെക്നീഷ്യൻ-1: 35,400 രൂപ, യോഗ്യത - ബി.എസ്‍സി + ഹീമോ ഡയാലിസിസ് ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷത്തെ പരിശീലനം/പ്രവൃത്തിപരിചയം. ബി.എസ്‍സി ഡയാലിസിസ് ടെക്നോളജിക്കാരെയും പരിഗണിക്കും. 20-33 വയസ്സ്.
ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് 2: 43; 35400 രൂപ. യോഗ്യത: ബി.എസ്‍സി (കെമിസ്ട്രി)യും ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ഏകവർഷ ഡിപ്ലോമയും അല്ലെങ്കിൽ ഹെൽത്ത് ഇൻസ്പെക്ടർ എൻ.സി.വി.ടി) സർട്ടിഫിക്കറ്റും. 18-33 വയസ്സ്.
ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറപ്പിസ്റ്റ്-1: 35,400 രൂപ. യോഗ്യത: അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദം, ആർ.സി.സി.ഐയിൽ രജിസ്റ്റർ ചെയ്തിരിക്കണം. 21-30 വയസ്സ്.
ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): 118; 29,200 രൂപ. യോഗ്യത: ബി.ഫാം (അലോപ്പതി) അല്ലെങ്കിൽ ഡോക്ടർ ഓഫ് ഫാർമസി, ഫാർമസിസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കണം. 20-35 വയസ്സ്.
റേഡിയോഗ്രാഫർ/എക്സ്-റേ ടെക്നീഷ്യൻ: 25; 29,200 രൂപ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ലസ് ടുവും രണ്ടു വർഷത്തെ റേഡിയോഗ്രഫി/റേഡിയോ ഡയ്ഗ്നോസിസ് ടെക്നോളജി ഡിപ്ലോമയും ബി.എസ്‍സിയും, ബന്ധപ്പെട്ട ഡിസിപ്ലിനിൽ രണ്ടുവർഷത്തെ ഡിപ്ലോമയും ഉള്ളവർക്ക് മുൻഗണന. ബി.എസ് സി മെഡിക്കൽ ടെക്നോളജി/റേഡിയോഗ്രഫി ആൻഡ് ഇമേജിങ് ടെക്നോളജി/റേഡിയോഗ്രഫി മുതലായ യോഗ്യതകൾ ഉള്ളവർക്കും അപേക്ഷിക്കാം. 19-33 വയസ്സ്.
ഇ.സി.ജി ടെക്നീഷ്യൻ: 4; 25,500 രൂപ. യോഗ്യത: ശാസ്ത്ര വിഷയങ്ങളിൽ പ്ലസ് ടു/ബിരുദവും ഇ.സി.ജി ലബോറട്ടറി ടെക്നോളജി/കാർഡിയോളജി /കാർഡിയോ ടെക്നീഷ്യൻ ഡിപ്ലോമ /ഡിഗ്രിയും. 18-33 വയസ്സ്.
ഓപ്ടോമെട്രിസ്റ്റ്: 2; 25,500 രൂപ. യോഗ്യത: ബി.എസ്‍സി (ഓപ്ടോമെട്രി) അല്ലെങ്കിൽ 3/4 വർഷത്തെ ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ. ബന്ധപ്പെട്ട കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. 18-33 വയസ്സ്.
ലാബ് അസിസ്റ്റന്റ് ഗ്രേഡ് 2: 31; 21,700 രൂപ. യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടുവും മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ/ഡിഗ്രിയും. 18-33 വയസ്സ്.
പ്രായപരിധി ഇളവ്: എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിധവകൾക്കും നിയമപരമായി ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്തവർക്കും 35 വയസ്സുവരെയാകാം.
അപേക്ഷ /പരീക്ഷാഫീസ്: 500 രൂപ. എസ്.സി/ എസ്.ടി/വിമുക്തഭടന്മാർ/ഭിന്നശേഷിക്കാർ /വനിതകൾ /ട്രാൻസ്ജൻഡർ /ഇ.ബി.സി/ ന്യൂനപക്ഷ വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി.
വിശദവിവരങ്ങൾ: https//rrb.indianrailways.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.