രാഷ്ട്രീയ മിലിട്ടറി സ്കൂളുകളിൽ 6, 9 ക്ലാസ് പ്രവേശനം

രാജ്യത്തെ അഞ്ച് രാഷ്ട്രീയ മിലിറ്ററി സ്കൂളുകളിൽ 6, 9 ക്ലാസുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ഡിസംബർ 13ന് ദേശീയതലത്തിൽ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല. എൻട്രൻസിനുള്ള രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ഒക്ടോബർ 20.

രാഷ്ട്രീയ മിലിട്ടറി സ്കൂളുകൾ കർണാടകത്തിൽ ബെൽഗാം, ബംഗളൂരു, രാജസ്ഥാനിൽ അജ്മെർ, ധോൽപുർ, ഹിമാചൽ പ്രദേശിൽ ചെയിൻ (ഷിംല ഹിൽസ്) എന്നിവിടങ്ങളിലാണുള്ളത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇംഗ്ലീഷ് മീഡിയം റെസിഡൻഷ്യൽ പബ്ലിക് സ്കൂളുകളാണിത്. സി.ബി.എസ്.ഇ അഫിലിയേഷനുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി വിദ്യാർഥികളെ ഡിഫൻസ് സർവിസിലേക്ക് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്ര​വേശനമുണ്ട്.

യോഗ്യത: ആറാം ക്ലാസ് പ്രവേശനത്തിന് അഞ്ചാം ക്ലാസ് പാസാകണം അല്ലെങ്കിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം. മിലിട്ടറി സ്കൂൾ പ്രവേശനത്തിന് മുമ്പ് പാസാകുകയും വേണം. പ്രായം 31-3-2027ൽ 10-13 വയസ്സ് (2014 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31നും മധ്യേ ജനച്ചവരാകണം.

ഒമ്പതാം ക്ലാസ് പ്രവേശനത്തിന് സർക്കാർ / അംഗീകൃത സ്കൂളിൽനിന്നും എട്ടാം ക്ലാസ് പാസാകണം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വേണം. പ്രായം 13-നും 16-നും മധ്യേയാകണം. (2011 ഏപ്രിൽ ഒന്നിനും 2014 മാർച്ചിനും മധ്യേ ജനച്ചവരാകണം). യുദ്ധത്തിൽ മരണമടഞ്ഞ ജവാന്മാരുടെ മക്കൾക്ക് പ്രായപരിധിയിൽ ആറു മാസത്ത ഇളവ് അനുവദിക്കും.

വിശദവിവരങ്ങൾ: https://exams.nta.nic.in/RMSCET/

Tags:    
News Summary - Admission to 6th and 9th class in political military schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.