മെഡിക്കൽ പി.ജി പരീക്ഷയിൽ മികവ് തെളിയിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ്

കോഴിക്കോട്‌: ഈ വർഷം കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെൽത്ത്‌ സയൻസസ്‌ (കെ.യു.എച്ച്‌.എസ്‌) നടത്തിയ എം.ഡി, എം.എസ്‌ ഫൈനൽ പരീക്ഷയിൽ വയനാട്‌ മേപ്പാടിയിലെ ഡോ. മൂപ്പൻസ്‌ മെഡിക്കൽ കോളേജിന് മികച്ച വിജയം. എട്ട്‌ ഡിപ്പാർട്ട്‌മെന്റുകളിൽനിന്ന്‌ പരീക്ഷയെഴുതിയ 16 പേരിൽ 15 പേർ ഉന്നതവിയം കരസ്ഥമാക്കി.

2013ൽ ആരംഭിച്ച കോളേജിന്റെ ഉന്നത അക്കാദമിക്‌ നിലവാരമാണ്‌ ഈ ഫലം സൂചിപ്പിക്കുന്നതെന്ന്‌ ആസ്‌റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ പറഞ്ഞു. മികച്ച ഫലം നേടുന്നതിന് വകുപ്പ്‌ അധ്യക്ഷന്മാരും അധ്യാപകരും പിജി വിദ്യാർഥികളും കൂട്ടായി നടത്തിയ പരിശ്രമത്തെയും അദ്ദേഹം അഭിനന്ദിച്ചു.

Tags:    
News Summary - KUHS PG Exam Results Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.