എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എൻജിനീയറിങ് പ്രവേശനം സാധ്യമാക്കി സർക്കാർ ഉത്തരവിറക്കി. എന്‍ട്രന്‍സ് എഴുതാത്തതിനാല്‍ കേരളത്തില്‍ നിരവധി പേരാണ് എൻജിനീയറിങ് എന്ന മോഹം ഉപേക്ഷിക്കുന്നത്. എന്‍.ആര്‍.ഐ ക്വാട്ടയിലൊഴികെ എന്‍ട്രന്‍സ് യോഗ്യത നേടാത്തവര്‍ക്ക് ഇതുവരെ പ്രവേശനം നേടാനാവില്ലായിരുന്നു. പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ ഉത്തരവ്.
സര്‍ക്കാര്‍ നിയന്ത്രിത സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എൻജിനീയറിങ് കോളജുകളില്‍ അലോട്ട്‌മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും പ്രവേശനം നേടാം. പ്ലസ് ടുവിന് 45 ശതമാനം മാര്‍ക്കുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പ്രവേശനം ലഭിക്കുക. ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നിവക്ക് 45 ശതമാനം വീതം മാര്‍ക്കും മൂന്നും കൂടി ചേര്‍ന്ന് 50 ശതമാനം മാര്‍ക്കും വേണം.
പ്ലസ്ടുവിന് ലഭിച്ച മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് ഇതുവരെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയാറാക്കിയിരുന്നത്. 480 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളിലോരോന്നിലും പത്ത് മാര്‍ക്കെങ്കിലും കിട്ടിയാലേ റാങ്ക് പട്ടികയിലുള്‍പ്പെടൂ. ഇനി എന്‍ട്രന്‍സ് എഴുതാത്തവർക്കും എൻജിനീയറിങ് പ്രവേശനം സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.