ബിരുദപഠനത്തിന് ഫേസ് മർക്കസ് വിദ്യാർഥിക്ക് അന്താരാഷ്ട്ര സ്കോളർഷിപ്പ്

കൊണ്ടോട്ടി: ഉന്നത വിദ്യാഭ്യാസത്തിന് തുർക്കി സർക്കാർ നൽകുന്ന പ്രശസ്ത തുർക്കി ബുസ്ലാരിസ് സ്കോളർഷിപ്പിന് ഫേസ് മർക്കസിലെ പ്ലസ് ടു വിദ്യാർഥി കെ.എം. അഷ്ഫാക്ക് അഹമ്മദ് അർഹനായി. തുർക്കിയിലെ കരാബുക്ക് സർവകലാശാലയിലാണ് 'ഫിസിയോതെറാപ്പി ആൻഡ് റിഹാബിലിറ്റേഷൻ' വിഷയത്തിൽ അഷ്ഫാക്ക് ബിരുദത്തിന് ചേരുക.

നാലര ലക്ഷം രൂപയാണ് (ഒരു ലക്ഷം തുർക്കി ലിറ) സ്റ്റൈപന്‍റ് ലഭിക്കുക. ബയോ സയൻസിൽ ഉന്നത മാർക്ക് വാങ്ങിയാണ് അഷ്ഫാക്ക് പ്ലസ് ടു പരീക്ഷ വിജയിച്ചത്. ഫാറൂഖ് കോളജ് കുളത്തിൽ മലയിൽ മുഹമ്മദ് ബഷീർ-ബാസിമ ദമ്പതികളുടെ മകനാണ്.

Tags:    
News Summary - Face Marcus International Scholarship for Undergraduate Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT