മെഡിക്കൽ/നഴ്സിങ് പഠനത്തിന് ഇ.എസ്.ഐ.സി ക്വോട്ട; ജൂൺ 21നകം അപേക്ഷിക്കണം

ഇ.എസ്.ഐ.സിയിൽ ഇൻഷുർ ചെയ്തവരുടെ മക്കൾക്കായി എം.ബി.ബി.എസ്/ബി.ഡി.എസ്/ ബി.എസ്‍ സി നഴ്സിങ് കോഴ്സുകളിൽ സംവരണം ചെയ്തിട്ടുള്ള 783 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ആവശ്യമായ ഇൻഷ്വേർഡ് പേഴ്സൻസ് (ഐ.പി) സർട്ടിഫിക്കറ്റിന് ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി ജൂൺ 21 വരെ ദീർഘിപ്പിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഔദ്യോഗിക വെബ്സൈറ്റായ www.esic.gov.inൽ ലഭ്യമാണ്.

അർഹതയുള്ളവർക്ക് ‘വാർഡ് ഓഫ് ഐ.പി സർട്ടിഫിക്കറ്റ്’ ജൂൺ 24 വരെ ബന്ധപ്പെട്ട ഇ.എസ്.ഐ.സി മേഖല/സബ്-റീജ്യനൽ ഓഫിസിൽനിന്നും വിതരണം ചെയ്യും. ‘നീറ്റ്-യു.ജി 2026’ റാങ്ക് അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) നടത്തുന്ന ഓൺലൈൻ കൗൺസലിങ് വഴിയാണ് പ്രവേശനം.

സർക്കാർ മെഡിക്കൽ കോളജ് പാരിപ്പള്ളി (കൊല്ലം) അടക്കം 19 ഇ.എസ്.ഐ.സി മെഡിക്കൽ കോളജുകളിലായി എം.ബി.ബി.എസ് കോഴ്സിൽ 695 സീറ്റുകളിലും കർണാടക ഇ.എസ്.ഐ.സി ഡെന്റൽ കോളജിൽ ബി.ഡി.എസ് കോഴ്സിൽ 28 സീറ്റുകളിലും ഗുൽബർഗയിലും ബംഗളൂരു ഇന്ദിര നഗറിലും (കർണാടക) ഉള്ള ഇ.എസ്.ഐ.സി നഴ്സിങ് കോളജുകളിൽ ബി.എസ് സി നഴ്സിങ് കോഴ്സിൽ 60 സീറ്റുകളിലും ഐ.പി ഇൻഷ്വറൻസ് വ്യക്തികളുടെ മക്കൾക്ക് പ്രവേശനം ലഭിക്കും. ഇതിനായി mcc.nic.in പോർട്ടലിൽ യഥാസമയം രജിസ്റ്റർ ചെയ്ത് കൗൺസലിങ്ങിൽ പങ്കെടുക്കണം. 

Tags:    
News Summary - ESIC quota for medical/nursing studies Apply by June 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.