മലപ്പുറം: പുത്തൻ സാധ്യതകൾക്കൊപ്പം മികച്ച കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ മുമ്പിൽ കെട്ടിലും മട്ടിലും ഏറെ പുതുമകളോടെയെത്തുന്ന മാധ്യമം എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ -എജുകഫെയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മെഡിക്കൽ, എൻജിനീയറിങ്ങിൽ തുടങ്ങി പുത്തൻ സാധ്യതകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള കോഴ്സുകളുമായി ബന്ധപ്പെട്ട എല്ലാ മാർഗനിർദേശങ്ങളും വിവരങ്ങളും എജുകഫേയിൽ ലഭ്യമാകും. കൂടാതെ മികച്ച കരിയർ സ്വന്തമാക്കേണ്ടതെങ്ങനെ, അതിൽ എങ്ങനെ വിജയം നേടാം തുടങ്ങിയവയും എജുകഫേയിൽ ചർച്ചയാകും. മലപ്പുറം പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ ഒരുക്കുന്ന വേദിയിൽ ഏ​പ്രിൽ 16, 17 തീയതികളിലാണ് എജുകഫേ.

മാർഗ നിർദേശങ്ങളുമായി ‘സിജി’ ടീം

വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും വിദ്യാഭ്യാസ -തൊഴിൽ മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്ന ‘സിജി’ അംഗങ്ങൾ എജു​ക​ഫേയിലെത്തും. കരിയർ കൗൺസിലർമാരായ റംല സി​.കെ, റമീസ് പാറാൽ എന്നിവരാണ് എജുകഫേയുടെ ഭാഗമാകുക. വിദ്യാർഥികളുടെ വ്യക്തിത്വ -കരിയർ -നൈപുണ്യ വികസനം ലക്ഷ്യമിട്ടായിരിക്കും സെഷനുകൾ. കൂടാതെ വിദ്യാർഥികളുടെ സർഗാത്മകതയെയും പഠനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സിജി ലഭ്യമാക്കും. ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്ന് സംശയമുള്ള വിദ്യാർഥികൾക്ക് സൗജന്യ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫേയിലുണ്ടാകും.

കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ?

വിദ്യാർഥികളിലുണ്ടാകുന്ന ഓർമക്കുറവ്, ​സ്ട്രസ്, ഭയം തുടങ്ങിയവ അവരുടെ പഠനത്തെ ബാധിക്കു​ന്നു​ണ്ടോ? വിദ്യാർഥികളും രക്ഷിതാക്കളും ഈ പ്രശ്നങ്ങൾ പലപ്പോഴും തുറന്നുപറയാൻ ശ്രമിക്കാറില്ല. പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാതിരിക്കുക, മാനസിക സമ്മർദ്ദം, ഭയം, പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള മറ്റു മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവക്ക് പരിഹാരവുമായി സൗജന്യ കൺസലിങ് സേവനം എജുകഫേയിൽ ലഭ്യമാകും. പ്രമുഖ സൈക്കോളജിസ്റ്റുകൾ നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും.

എജുകഫേക്ക് ശേഷവും ഇവരുടെ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സൈക്കോതെറപ്പി, കൗൺസലിങ്, മറ്റ് സേവനങ്ങൾ തുടങ്ങിയവ നൽകുന്ന അബ്സൊല്യൂട്ട് മൈൻഡ് ടീം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമായി സംവദിക്കും. കുട്ടികളി​ലുണ്ടാകുന്ന മാനസിക സമ്മർദ്ദം, സ്വഭാവവൈകല്യം, ശാരീരിക -മാനസിക ആരോഗ്യം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ പരിചയ സമ്പന്നരായ സൈ​ക്കോളജിസ്റ്റുകൾ എജുകഫേയിൽ പങ്കുവെക്കും. അബ്സല്യൂട്ട് മൈൻഡ് ഫൗണ്ടർ ആൻഡ് ഡയറക്ടറും, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അമീന സിതാര, കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമാരായ റുഖിയ ഷംല, നജിയ പി. തുടങ്ങിയവരാണ് സെഷൻ നയിക്കുക.

പ്രമുഖ സ്ഥാപനങ്ങൾ, സർവകലാശാലകൾ

ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫെയിൽ പങ്കെടുക്കും. വിവിധ കോഴ്സുകളുടെ കൗൺസിലിംഗ് സൗകര്യവും ലഭ്യമാവും. അന്തർദേശീയ എജുക്കേഷണൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും ഇത്തവണ എജുകഫെയിലുണ്ടാകും. വിദേശ പഠനവുമായി ബന്ധപ്പെട്ട് വിശാലമായ സാധ്യതകൂടിയാണ് എജുകഫെ തുറന്നിടുക.

കോമേഴ്‌സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർകിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി നിങ്ങൾക്കറിയേണ്ട എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗ നിർദേശങ്ങളാണ് എജൂകഫേയിലൂടെ ലഭ്യമാകുക. കൂടാതെ വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി നിരവധി സെഗ്മെന്റുകളും ഒരുക്കിയിട്ടുണ്ട്. മോക്ക് ടെസ്റ്റുകളും വിശദമായ അവലോകനങ്ങളും എജുകഫെയിൽ ഉണ്ടാകും.

ടോക് ഷോകളിലൂടെയും മാജിക്കിലൂടെയും ഇന്ററാക്ടീവ് സെഷനുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ രാജ് കലേഷ്, പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും കരിയർ അനലിസ്റ്റുമായ സഹ്‍ല പർവീൺ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ഖ്യാതി കോസ്റ്റ, മൈൻഡ് ഹാക്കർ സി.എം. മഹ്റൂഫ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വി.എം. സാദിഖലി, കരിയർ -മോട്ടിവേഷനൽ സ്പീക്കർമാരായ യാസിർ ഖുതുബ്, ഷാഹിദ് ചോലയിൽ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. 10, 11, 12, ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫെ നടക്കുക.

കൂടാതെ ഉന്നത പഠനം ആഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കുമുള്ള കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും എജുകഫെയിലുണ്ടാകും. ഏ​പ്രിൽ 19, 20 തീയതികളിൽ കണ്ണൂരും 22, 23 തീയതികളിൽ കോഴിക്കോടും മേയ് 7, 8 തീയതികളിൽ കൊച്ചിയിലും 18, 19 തീയതികളിൽ കൊല്ലത്തും എജുകഫെ അരങ്ങേറും. സ്റ്റാൾ, സ്​പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. 

മാറുന്ന ലോകത്തിനായി പഠിക്കാം

നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് തൊഴിൽ -പഠന മേഖല. ഈ മാറ്റങ്ങൾക്ക് അനുസൃതമായി പുതിയ സാധ്യതകളും ലോകത്തുണ്ടാകും. പഠിച്ചിറങ്ങിയതിന് ശേഷമാണോ ഈ മാറ്റങ്ങളെ വിദ്യാർഥികൾ മനസ്സിലാക്കേണ്ടത്​? അല്ല. ലോകത്തിന്റെ ഗതി മനസ്സിലാക്കുന്നതിനും പുതിയ ജോലി സാധ്യതകൾ കണ്ടെത്തുന്നതിനും വിദ്യാർഥികൾക്ക് സ്കൂൾ തലം മുതൽ തന്നെ ഒരുങ്ങാം. മാറ്റങ്ങളെ അംഗീകരിച്ചെങ്കിൽ മാത്രമേ കരിയറിൽ വിജയം നേടാനും സാധിക്കൂ. മാറിവരുന്ന തൊഴിൽ സാധ്യതകളും അതിനെ എങ്ങനെ സ്കൂൾതലം മുതൽ മനസിലാക്കാമെന്നും എജുകഫേയിൽ പറഞ്ഞുതരും.

ഭാവിയിലെ ജോലിക്കായി തയാറെടുക്കുക എന്ന വിഷയത്തിൽ യുനീക്ക് വേൾഡ് റോബോട്ടിക്സ് സി.ഇ.ഒയും ഫൗണ്ടറുമായ ബൻസൺ തോമസ് ജോർജാണ് സെഷൻ നയിക്കുക. ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന പുതിയ ജോലികൾക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സെഷന്റെ ലക്ഷ്യം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) -ൽ ഉൾപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോ​ട്ടിക്സ്, മെ​റ്റാവേഴ്സ്, സ്​പേസ് ടെക്നോളജി, ബ്ലോക്ക്ചെയിൻ തുടങ്ങിയ സാങ്കതിക വിദ്യകളോടെ പരമ്പരാഗതമായ പല ജോലികളിലും മാറ്റങ്ങൾ വന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ വിദ്യാർഥികൾ ഈ മേഖലകളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അതിന്റെ പുതിയ സാധ്യതകൾ തേടുകയും വേണം. ഈ മാറ്റങ്ങളെ എങ്ങനെ മനസ്സിലാക്കി പഠിക്കണമെന്ന് എജുകഫേയിൽ പറഞ്ഞുതരും. 

Tags:    
News Summary - Educafe is Kerala's largest education and career fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.