ഡൽഹി സർവകലാശാല; പി.ജിക്ക്​ ഇതുവരെ അപേക്ഷിച്ചത്​ 32,000 പേർ, രജിസ്ട്രേഷൻ ആഗസ്റ്റ്​ 21 വരെ

ന്യൂഡൽഹി: ഡൽഹി സർവകലാശാല പി.ജി കോഴ്​സുകളുടെ രജിസ്​ട്രേഷൻ പുരോഗമിക്കുന്നു. വിവിധ കോളജുകളിലെ 20,000 സീറ്റുകളി​ലേക്കായി 32,000 അപേക്ഷകളാണ്​ ലഭിച്ചിരിക്കുന്നത്​. 4,400 പേർ എം.ഫിൽ, പി.എച്ച്​.ഡി കോഴ്​സുകളിലേക്കും ഇതുവരെ അപേക്ഷിച്ചു.

ആഗസ്റ്റ്​ 21 വരെ പി.ജി, എം.ഫിൽ, പി.എച്ച്​.ഡി കോഴ്​സുകളിലേക്ക്​ രജിസ്റ്റർ ചെയ്യാം. ജൂ​ൈല 26നാണ്​​ രജിസ്​ട്രേഷൻ ആരംഭിച്ചത്​.

മെറിറ്റിന്‍റെയും പ്രവേശന പരീക്ഷയുടെയും അടിസ്​ഥാനത്തിലാണ്​ ഇത്തവണ​െത്ത ഡൽഹി യൂനിവേ​ഴ്​സിറ്റി കോഴ്​സുകളിലേക്കുള്ള പ്രവേശനം. ചില കോഴ്​സുകളിൽ 50 ശതമാനം പേരെ പ്രവേശന പരീക്ഷയുടെ അടിസ്​ഥാനത്തിലാകും പ്രവേശിപ്പിക്കുക. പകുതി സീറ്റുകളിൽ മെറിറ്റ്​ അടിസ്​ഥാനത്തിലും.

ഡൽഹി സർവകാലാശാലയിൽ ബിരുദ കോഴ്​സുകൾ പഠിച്ചവർക്കായിരിക്കും മെറിറ്റ്​ അടിസ്​ഥാനത്തിൽ പ്രവേശനം. ഡൽഹി സർവകലാശാലക്ക്​ പുറത്തുള്ളവർക്ക്​ പ്രവേശന പരീക്ഷയുടെ അടിസ്​ഥാനത്തിലുമാകും പ്രവേശനം.

സെപ്​റ്റംബർ 26 മുതൽ ഒക്​ടോബർ ഒന്നുവരെയാണ്​ പ്രവേശന പരീക്ഷകൾ നടത്തുക. നാഷനൽ ടെസ്റ്റിങ്​ ഏജൻസിയാണ്​ പരീക്ഷ നടത്തുക.

രജിസ്​ട്രേഷന്‍റെയും പ്രവേശന പരീക്ഷയുടെയും വിവരങ്ങൾ du.ac.in വെബ്​സൈറ്റിൽ ലഭ്യമാകും. 

Tags:    
News Summary - DU admissions 2021 32,000 register for PG The registration process end on August 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.