വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ ശനിയാഴ്ച മുതൽ പ്രൈമറി സ്കൂളുകൾ അടക്കും

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറിയിച്ചു. വായു ഗുണനിലവാര സൂചികയിൽ തുടർച്ചയായ രണ്ടാംദിവസവും ഗുരുതര വിഭാഗത്തിലാണ് ഡൽഹിയുടെ സ്ഥാനം.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്‍രിവാൾ. നഗരത്തിലെ വായുമലിനീകരണ തോത് കുറയുന്നത് വരെ അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ സ്‍പോർട്സ് പോലുള്ള ഔട്ഡോർ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാനുള്ള സമയമല്ല ഇത്. പരിഹാരമാർഗത്തിനാണ് മുൻതൂക്കം നൽകേണ്ടത്-അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ വായുമലിനീകരണത്തിന് ഒരു പരിധി വരെ കാരണം പഞ്ചാബ് ആണെന്ന് ആരോപണമുണ്ട്.


Tags:    
News Summary - Delhi primary classes to be closed from tomorrow as air pollution worsens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.