ന്യൂഡൽഹി: ദേശീയ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ സി.യു.ഇ.ടി (പി.ജി) രജിസ്ട്രേഷനുള്ള സമയം ഏപ്രിൽ 19 വൈകീട്ട് അഞ്ചു വരെയാണെന്ന് യു.ജി.സി ചെയർമാൻ എം. ജഗദേശ് കുമാർ അറിയിച്ചു.
അന്നുതന്നെ രാത്രി 11.50 വരെ ഫീസടക്കാം. തിങ്കളാഴ്ച രാത്രി മുതൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ രജിസ്ട്രേഷന് സൗകര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്മിറ്റ് കാർഡ്, പരീക്ഷ സമയക്രമം അടക്കം വിശദാംശങ്ങൾ പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് ജഗദേശ് കുമാർ ട്വീറ്റ് ചെയ്തു. വെബ്സൈറ്റ്: cuet.nta.nic.in. രാജ്യത്തെ 44 കേന്ദ്ര സർവകലാശാലകളിലേതടക്കമുള്ള പി.ജി പ്രവേശനത്തിന് ദേശീയ തലത്തിൽ നടക്കുന്ന യോഗ്യതാ പരീക്ഷയാണിത്. ചില സംസ്ഥാന/കൽപ്പിത സ്വകാര്യ സർവകലാശാലകളിലെ പി.ജി പ്രവേശനവും ഇതിന്റെ അടിസ്ഥാനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.