കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ: പ്രമുഖ സർവകലാശാലകൾ അപേക്ഷക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ന്യൂഡൽഹി: കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ (സി.യു.ഇ.ടി) വഴി ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാൻ ജെ.എൻ.യു, ഡൽഹി സർവകലാശാല, ജാമിഅ മില്ലിയ്യ തുടങ്ങിയ പ്രമുഖ സർവകലാശാലകൾ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

10, 12 ബോർഡ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, അപേക്ഷാർഥിയുടെ ഒപ്പ്, ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് (ആധാർ കാർഡ്), കാറ്റഗറി സർട്ടിഫിക്കറ്റ് (ആവശ്യമുള്ളവർ) തുടങ്ങിയവയാണ് സമർപ്പിക്കേണ്ടത്. ഏപ്രിൽ 30 അവസാന തീയതി.

cucet.nta.nic വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പറിലും ഇ-മെയിൽ ഐ.ഡിയിലും രജിസ്ട്രേഷൻ ഐ.ഡിയും പാസ്വേഡും ലഭിക്കും. ഇത് ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് ഓൺലൈൻ വഴിയാണ് അടക്കേണ്ടത്.

Tags:    
News Summary - cuet 2022: Leading universities have made the certificate mandatory for application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.