ന്യൂഡൽഹി: ശാസ്ത്ര വിഷയങ്ങളിൽ 2025 ഡിസംബർ 18ന് നടത്തുന്ന സംയുക്ത സി.എസ്.ഐ.ആർ-യു.ജി.സി ദേശീയ യോഗ്യതാ നിർണയ പരീക്ഷക്ക് (നെറ്റ്) ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള തീയതി ഒക്ടോബർ 27 രാത്രി 11.50 മണിവരെ ദീർഘിപ്പിച്ചു. ഫീസ് 28 വരെ അടക്കാം. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിന് ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെ സൗകര്യം ലഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.nta.inൽ ലഭ്യമാണ്. സമഗ്ര വിവരങ്ങൾ https://csirnet.nta.nic.inൽനിന്നും ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.