നീറ്റിന് പൊതുമാനദണ്ഡം: ഹൈകോടതി നിലപാട് തേടി

കൊച്ചി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് (നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷ നടത്തിപ്പിന് പൊതുമാനദണ്ഡം വേണമെന്ന ഹരജിയിൽ ഹൈകോടതി നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നിലപാട് തേടി. വിദ്യാർഥികളുടെ വസ്ത്രധാരണത്തിലടക്കം ദേശീയ തലത്തിൽ പൊതുമാനദണ്ഡമുണ്ടാക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കിഴുവിലം സ്വദേശി ആസിഫ് ആസാദ് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. ഇത്തവണത്തെ പരീക്ഷ എഴുതാൻ കൊല്ലത്തെ ഒരു സെന്ററിലെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവം വിവാദമായിരുന്നു.

Tags:    
News Summary - Common criteria for NEET: High Court seeks stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.