സി​മാ​റ്റ്, ജി​പാ​റ്റ്: ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ മാ​ർ​ച്ച് ആ​റു​വ​രെ

രാ​ജ്യ​ത്തെ എം.​ബി.​എ ഉ​ൾ​പ്പെ​ടെ മാ​നേ​ജ്മെ​ന്റ് പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ കോ​മ​ൺ മാ​നേ​ജ്മെ​ന്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ (സി​മാ​റ്റ് 2023), എം ​ഫാ​ർ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഗ്രാ​ജ്വേ​റ്റ് ഫാ​ർ​മ​സി ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (ജി​പാ​റ്റ് 2023) എ​ന്നി​വ​ക്ക് നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മാ​ർ​ച്ച് ആ​റ് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം www.nta.ac.in ൽ. ​പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. സി​മാ​റ്റ് പ​രീ​ക്ഷ ഫീ​സ് 2000 രൂ​പ. വ​നി​ത​ക​ൾ, ഇ.​ഡ​ബ്ല്യൂ.​എ​സ്, എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ക്കാ​ർ​ക്ക് 1000 രൂ​പ മ​തി. യോ​ഗ്യ​ത: ബി​രു​ദം.

ജി​പാ​റ്റ് യോ​ഗ്യ​ത: ഫാ​ർ​മ​സി ബി​രു​ദം. ഫീ​സ്: 2200 രൂ​പ. വ​നി​ത​ക​ൾ, ഇ.​ഡ​ബ്ല്യൂ.​എ​സ്, എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ഡി, ഒ.​ബി.​സി, എ​ൻ.​സി.​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക് 1100 രൂ​പ മ​തി. പ്രാ​യ​പ​രി​ധി​യി​ല്ല. അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ​പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

സ​മ​ഗ്ര വി​വ​ര​ങ്ങ​ള​ട​ങ്ങി​യ സി​മാ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ https://cmat.nta.nic.in ലും ​ജി​പാ​റ്റ് ബു​ള്ള​റ്റി​ൻ https://gpat.nta.nic.in ലും ​ല​ഭി​ക്കും. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.