വകുപ്പുതല സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു

സെൻട്രൽ സെക്രട്ടേറിയറ്റ് ക്ലെറിക്കൽ സർവിസ് (സി.എസ്.സി.എസ്) ജൂനിയർ, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് മത്സര പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 28 വൈകീട്ട് 5.30 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് പരീക്ഷ തീയതിക്ക് അഞ്ച് ദിവസം മുമ്പ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ഫെബ്രുവരി 11, ഫെബ്രുവരി 25 തീയതികളിൽ രണ്ട് ഘട്ടമായാണ് രണ്ട് തസ്തികയിലേക്കും പരീക്ഷ. വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും സെൻട്രൽ സെക്രട്ടേറിയറ്റ് ക്ലെറിക്കൽ സർവിസ് കേഡറുകൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾ https://e-hrms.gov.inൽ

Tags:    
News Summary - Central Secretariat Clerical Service (CSCS) has invited applications for competitive examination for the posts of Junior and Senior Secretariat Assistant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.