കടൽ കാക്കാം, ഒപ്പം പഠനവും; നാവികസേനയിൽ 10+2 (ബി.ടെക്) കേഡറ്റ് എൻട്രി

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയിൽ 10 + 2 (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലൂടെ സൗജന്യ എൻജിനീയറിങ് ബിരുദ പഠനത്തിനും ടെക്നിക്കൽ ബ്രാഞ്ചുകളിൽ സ്ഥിരം കമീഷൻഡ് ഓഫിസറാകാനും അവസരം. 2027 ജനുവരിയിലാരംഭിക്കുന്ന കോഴ്സിലേക്ക് ജൂൺ 18നകം ഓൺലൈനിൽ അപേക്ഷിക്കാം.

നാലുവർഷ ബി.ടെക് കോഴ്സിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് ബ്രാഞ്ചുകൾ പഠിക്കാം. കേരളത്തിൽ ഏഴിമല നാവിക അക്കാദമിയിലാണ് പഠന-പരിശീലനങ്ങൾ. ഒഴിവുകൾ: ടെക്നിക്കൽ ബ്രാഞ്ചിൽ മെക്കാനിക്കൽ വിഭാഗത്തിൽ 30, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ 30 എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെ 8 ഒഴിവുകളിൽ വനിതകളെ പരിഗണിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീഷ പാസായിരിക്കണം. പത്ത് അല്ലെങ്കിൽ 12ാം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. ജെ.ഇ.ഇ (മെയിൻ) 2026 (ബി.ഇ/ബി.ടെക്) അഭിമുഖീകരിച്ചവരാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. 2007 ജൂലൈ രണ്ടിനും 2010 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക. വിശദ വിവരങ്ങൾ www.joinindiannavy.gov.inൽ.

Tags:    
News Summary - 10+2 (B.Tech) cadet entry in the Navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.