കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിൽ 12,256 ഒഴിവുകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. 2026ലെ കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ വഴിയാണ് നിയമനം.
തസ്തികകളും ശമ്പളവും: അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ/ അക്കൗണ്ട്സ് ഓഫിസർ -(47,600-1,51,100 രൂപ). അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, ഇൻസ്പെക്ടർ ഓഫ് ഇൻകംടാക്സ്, ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്) പ്രിവന്റിവ് ഓഫിസർ, ഇൻസ്പെക്ടർ (എക്സാമിനർ), അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫിസർ, സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ ഓഫ് പോസ്റ്റ്സ്, ഇൻസ്പെക്ടർ- (44,900-1,42,400 രൂപ). അസിസ്റ്റന്റ് ,എക്സിക്യൂട്ടിവ് അസിസ്റ്റന്റ് -റിസർച് അസിസ്റ്റന്റ്, ഡിവിഷനൽ അക്കൗണ്ടന്റ്, സബ് ഇൻസ്പെക്ടർ, ജൂനിയർ ഇന്റലിജൻസ് ഓഫിസർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, ഓഫിസ് സൂപ്രണ്ട്, സെക്ഷൻ ഹെഡ് -(35,400-1,12,400 രൂപ). ഓഡിറ്റർ അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ് -(29,200-92,300 രൂപ). പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ്, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ടാക്സ് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ -(25,500-81,100 രൂപ).
അടിസ്ഥാന യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ/ ഇൻവെസ്റ്റിഗേറ്റർ തസ്തികക്ക് ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായിരിക്കണം. അവസാന വർഷ ബിരുദ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. 2026 ആഗസ്റ്റ് ഒന്നിനകം യോഗ്യത നേടിയിരിക്കണം.
പ്രായപരിധി 01.08.2026ൽ 18-27/30/32 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി / ഭിന്നശേഷിക്കാർ/ വിമുക്ത ഭടന്മാർ തുടങ്ങിയ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ രീതി, സെലക്ഷൻ നടപടികൾ അടക്കമുള്ള സമഗ്ര വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്.സി./ എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ ജൂൺ 22 വരെ. ഫീസ് 23 വരെ സ്വീകരിക്കും. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.in/ വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.