ശാസ്ത്ര വിഷയങ്ങളിൽ സി.എസ്.ഐ.ആർ- യു.ജി.സി നെറ്റ് പരീക്ഷ ജൂലൈ 17, 18ന്

ശാസ്ത്ര വിഷയത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത സി.എസ്.ഐ.ആർ- യു.ജി.സി നെറ്റ് പരീക്ഷ ജൂലൈ 17, 18 തീയതികളിൽ. ഓൺലൈനിൽ ജൂൺ 19 രാത്രി 11.50 വരെ അപേക്ഷിക്കാം. ഫീസ് 20 വരെ സ്വീകരിക്കും. തെറ്റുകളുണ്ടെങ്കിൽ 22,23 തീയതികളിൽ തിരുത്താം. രാവിലെ ഒമ്പതു മുതൽ 12 മണി വരെയും ഉച്ചക്കുശേഷം മൂന്നു മുതൽ ആറു വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.

യോഗ്യതാ നിർണയ കാറ്റഗറികളിൽ 1) ജൂനിയർ റിസർച് ഫെലോഷിപ്പിന് അർഹത ലഭിക്കുന്ന അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും 2) അസിസ്റ്റന്റ് പ്രഫസർ നിയമനത്തിലെ പിഎച്ച്.ഡി പ്രവേശനത്തിനും 3) പിഎച്ച്.ഡി അഡ്മിഷനും മാത്രം അപേക്ഷിക്കാം.

അപേക്ഷാ ഫീസ് ജനറൽ 1150 രൂപ. ഇ.ഡബ്ല്യു.എസ്/ ഒ.ബി.സി/എൻ.സി.എൽ^600 രൂപ, എസ്.സി/ എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ- 325 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/യു.പി.ഐ/ഇന്റർനെറ്റ് ബാങ്കിങ് വഴി ഫീസടക്കാം.

യോഗ്യത: പരീക്ഷാ അഭിമുഖീകരണത്തിന് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം എടുത്തിരിക്കണം. എസ്.സി/ എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി. മാസ്റ്റേഴ്സ് ഡിഗ്രി/പി.ജി വിദ്യാർഥികൾക്കും അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായപരിധി ജനറൽ: 30 വയസ്സ്. എസ്.സി/ എസ്.ടി/പി.ഡബ്ല്യു.ഡി/ഒ.ബി.സി/എൻ.സി.എൽ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവുണ്ട്. അസിസ്റ്റന്റ് പ്രഫസർ, പിഎച്ച്.ഡി പ്രവേശനം എന്നിവർക്കായുള്ള യോഗ്യതാ നിർണയ പരിധിക്ക് പ്രായപരിധിയില്ല.

പരീക്ഷ: കെമിക്കൽ സയൻസസ്, എർത്ത് -അറ്റ്മൊസ്ഫെറിക്ക്-ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് വിഷയങ്ങളിലാണ് പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. പരീക്ഷക്ക് ‘എ.ബി.സി’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. ‘എ’ എല്ലാ വിഷയങ്ങൾക്കും പൊതുവായുള്ളതാണ്. ജനറൽ ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിങ്, ഗ്രാഫിക്കൽ അനാലിസിസ്, അനലിറ്റിക്കൽ എന്യൂമെറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റിറ്റിവ് കമ്പാരിസൺ, സീരീസ് ഫോർമേഷൻ, പസ്സിൽസ് എന്നിവയിലുള്ള പ്രാവീണ്യം പരിശോധിക്കപ്പെടുന്നു.

‘ബി’ വിഭാഗത്തിൽ വിഷയാധിഷ്ഠിത പരമ്പരാഗത മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടും. ‘സി’ വിഭാഗത്തിൽ ശാസ്ത്രീയ ആശയങ്ങളിൽ ആഴത്തിലുള്ള അറിവ് പരിശോധിക്കപ്പെടുന്ന വിധത്തിലുള്ള ചോദ്യങ്ങൾ ഉണ്ടാവും. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലാണ് ചോദ്യങ്ങൾ.

കേരളത്തിൽ കാസർകോട്, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാവും. ലക്ഷദ്വീപിൽ കവരത്തിയാണ് സെന്റർ. അപേക്ഷ, വിശദ പരീക്ഷാ ഘടന, സിലബസ്, മൂല്യനിർണയ രീതി, യോഗ്യതാ മാനദണ്ഡങ്ങൾക്ക് https://csirnet.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക. 

Tags:    
News Summary - CSIR-UGC NET exam in science subjects on July 17th and 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.