സി.ബി.എസ്​.ഇ ഫലം: ടെൻഷനടിച്ചിരിക്കുന്ന രക്ഷിതാക്കളെ ആശ്വസിപ്പിക്കാൻ 'ചെല്ലം സാർ'

ന്യൂഡൽഹി: സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷ ഫലം ഇൗ ആഴ്ച പ്രസിദ്ധീകരിക്കുമെന്നാണ്​ റിപ്പോർട്ട്​. ഇതോടെ നിരവധി മാതാപിതാക്കളും വിദ്യാർഥികളുമാണ്​ സി.ബി.എസ്​.ഇയുടെ സോഷ്യൽ മീഡിയ പേജുകളിൽ അന്വേഷണങ്ങളുമായി ഒഴുകുന്നത്​. കാത്തിരിപ്പിനെ തുടർന്ന്​ മാതാപിതാക്കൾക്കും കുട്ടികൾക്കുമുണ്ടായ പിരിമുറുക്കത്തിന്​ അയവ്​ വരുത്താൻ ജനപ്രിയ സീരീസായ 'ഫാമിലിമാൻ' മീം പങ്കുവെച്ചിരിക്കുകയാണ്​ സി.ബി.എസ്​.ഇ.

ഫാമിലി മാൻ സീസൺ രണ്ടിലെ ഒരു രംഗത്തിന്‍റെ മീം ഉപയോഗപ്പെടുത്തിയാണ്​ സി.ബി.എസ്​.ഇ കാത്തിരിക്കാൻ ആഹ്വാനം ചെയ്യുന്നത്​. സീരീസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനോജ്​ ബാജ്​പേയി മകന്‍റെ പരീക്ഷ ഫലത്തെ കുറിച്ച്​ ടെൻഷനടിച്ചിരിക്കു​േമ്പാൾ 'ചെല്ലം സാർ' ക്ഷമയോടെ കാത്തിരിക്കാൻ വേണ്ടി ഉപദേശിക്കുന്നതാണ്​ മീമിന്‍റെ ഉള്ളടക്കം.

ഫാമിലി മാൻ സീരീസിൽ പ്രതിസന്ധികൾ നേരിടു​േമ്പാൾ നായക കഥാപാത്രമായ ശ്രീകാന്ത്​ തിവാരി ചെല്ലം സാറിൽ നിന്നാണ്​ ഉപദേശങ്ങൾ സ്വീകരിക്കാറ്​. സീരീസിൽ നിന്ന് ആശയം​ കടംകൊണ്ട 'ഒരു മിനിമം രക്ഷിതാവാകരുത്​' എന്ന ഡയലോഗ്​​ പോസ്റ്റിനോടൊപ്പം അടിക്കുറിപ്പായി നൽകിയിരിക്കു​ന്നു​. സി.ബി.എസ്​.ഇയുടെ മീം കണ്ട്​ നിരവധി പേർ ആശ്ചര്യപ്പെട്ടു. എന്നാൽ ചിലർ ഇപ്പോഴും പരീക്ഷ ഫലത്തെ കുറിച്ച്​ തന്നെ അന്വേഷിച്ച്​ കൊണ്ടിരിക്കുകയാണ്​.

സി.ബി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കിയെങ്കിലും ജൂലൈ 31നകം ഫലം പ്രഖ്യാപിക്കണമെന്ന്​ സു​പ്രീം കോടതി നിർദേശിച്ചിരുന്നു. വി​ദ്യാ​ർ​ഥി​യു​ടെ 10, 11,12 ക്ലാ​സു​ക​ളി​ലെ പ​ഠ​ന നി​ല​വാ​രം വി​ല​യി​രു​ത്തി യ​ഥാ​​ക്ര​മം 30:30:40 എ​ന്ന അ​നു​പാ​ത​ത്തി​ലാണ്​ മാ​ർ​ക്ക്​ നൽകുന്നത്​.

Tags:    
News Summary - CBSE uses ‘Chellam sir’ meme to calm worried parents viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.