വിദ്യാർഥികളുടെ സമ്മർദം കുറക്കാൻ ഇനി മുതൽ പത്താം ക്ലാസിൽ രണ്ട് പൊതുപരീക്ഷ നടത്തുമെന്ന് സി.ബി.എസ്.ഇ

ന്യൂഡൽഹി: വിദ്യാർഥികളുടെ സമ്മർദം കുറക്കാൻ ഇനി മുതൽ പത്താം ക്ലാസിൽ രണ്ട് പൊതുപരീക്ഷ നടത്തുമെന്ന് സി.ബി.എസ്.ഇ. 2026 മുതലായിരിക്കും പത്താം ക്ലാസിൽ രണ്ട് പൊതുപരീക്ഷയുണ്ടാവുക. ഇതിൽ ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിൽ നടക്കും. അത് എല്ലാവരും എഴുതണം.

രണ്ടാംഘട്ട പരീക്ഷ മെയിലാവും നടക്കുക. മാർക്ക് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുള്ളവർ മാത്രം ഈ പരീക്ഷയെഴുതിയാൽ മതിയാകും. ദേശീയ വിദ്യഭ്യാസ നയമനുസരിച്ചാണ് സി.ബി.എസ്.ഇ പുതിയ നിയമങ്ങൾ കൊണ്ട് വന്നത്. വിദ്യാർഥികളുടെ പരീക്ഷാസമ്മർദം കുറക്കുകയാണ് ഇതിലൂടെ ഏജൻസി ലക്ഷ്യമിടുന്നത്.

ആദ്യ പരീക്ഷയും ഫലം ഏപ്രിലിലും രണ്ടാമത്തിന്റേതാണ് ജൂണിലും പ്രസിദ്ധീകരിക്കും. മൂന്ന് വിഷയങ്ങളുടെ വരെ മാർക്കുകൾ മെച്ചപ്പെടുത്താൻ വിദ്യാർഥികൾക്ക് അവസരമുണ്ടാവും. എന്നാൽ, ആദ്യ പരീക്ഷ ഏഴുതാത്തവർക്ക് രണ്ടാമത്തേത് എഴുതാനുള്ള അവകാശമുണ്ടാവില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചു.

അതേസമയം, പരീക്ഷ നടത്തുന്ന രീതി, ചോദ്യപേപ്പർ, പരീക്ഷയുടെ ഘടന എന്നിവയിൽ മാറ്റമുണ്ടാകില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചു. 30 ലക്ഷം വിദ്യാർഥികളെ നേരിട്ട് ബാധിക്കുന്നതാണ് സി.ബി.എസ്.ഇയുടെ പുതിയ മാറ്റം.

Tags:    
News Summary - CBSE announces two board exams for Class 10 from 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.