തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഉപരിപഠനം, തൊഴിലവസരങ്ങൾ, മത്സരപരീക്ഷകൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ഓൺലൈൻ പോർട്ടലായ ‘കരിയർ പ്രയാണം’ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലും, യൂനിസെഫും ചേർന്ന് കൈറ്റിന്റെ സാങ്കേതിക സഹായത്തോയാണ് പോർട്ടൽ വികസിപ്പിച്ചത്. www.careerprayanam.education എന്ന പോർട്ടൽ പൂർണ്ണമായും സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാവുന്ന വിധത്തിൽ റെസ്പോൺസീവ് ഡിസൈനിൽ രൂപകൽപ്പന ചെയ്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.