കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളജുകളുടെയും പഠന വകുപ്പുകളുടെയും സെന്ററുകളുടെയും 2023-24 അധ്യയനവര്‍ഷത്തെ ഓണാവധി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ആയിരിക്കും.
മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഒമ്പത്, 10 തീയതികളില്‍ നടക്കും. എന്‍.കെ.പി.ഡി.എഫ്-സി.യു 01 മുതല്‍ 04 വരെയുള്ള കാറ്റഗറിയിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഒമ്പതിനും സി.യു 05 കാറ്റഗറി 10നും രാവിലെ 11ന് ഭരണകാര്യാലയത്തിലാണ് അഭിമുഖം. അപേക്ഷകര്‍ രേഖകള്‍ സഹിതം രാവിലെ 10ന് സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണം. സി.യു 06 കാറ്റഗറി അപേക്ഷര്‍ക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയനവര്‍ഷത്തെ പി.ജി പ്രവേശനത്തിനുള്ള വെയ്റ്റിങ് റാങ്ക്ലിസ്റ്റ് കോളജുകള്‍ക്ക് കൈമാറുന്നതിന് മുമ്പ് നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം. അഞ്ചുമുതല്‍ ഏഴിന് വൈകീട്ട് നാലുവരെ സ്റ്റുഡന്റ്സ് ലോഗിനില്‍ ഈ സൗകര്യം ലഭ്യമാണ്. 295 രൂപ ഫീസടച്ച് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും ഈ ദിവസങ്ങളില്‍ ഉണ്ടാകും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സ്കൂള്‍ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആര്‍ട്ട്സില്‍ അസിസ്റ്റന്റ്, സ്വീപ്പര്‍ കം പ്യൂണ്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് 19ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അധ്യയനവര്‍ഷത്തെ ബി.സി.എ, ബി.എസ്.ഡബ്ല്യൂ കോഴ്സുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റില്‍നിന്നുള്ള പ്രവേശനം എട്ടിന് രാവിലെ 11ന് നടക്കും. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. ഫോണ്‍: 8086954115 (ബി.സി.എ), 8594039556 (ബി.എസ്.ഡബ്ല്യൂ).
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയനവര്‍ഷത്തെ എം.എ ഇംഗ്ലീഷ് പ്രവേശനത്തിന് അപേക്ഷിച്ച ബിരുദതലത്തില്‍ ഇംഗ്ലീഷ് മെയിന്‍/കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷ എട്ടിന് രാവിലെ 10.30മുതല്‍ ഒന്നുവരെ സര്‍വകലാശാല ടാഗോര്‍ നികേതനിലെ ശാന്തി നികേതന്‍ ഹാളില്‍ നടക്കും. ഹാള്‍ടിക്കറ്റ് അഞ്ചുമുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും.
സെപ്റ്റംബര്‍ നാലിന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. ഈ പരീക്ഷകള്‍ സെപ്റ്റംബര്‍ 11ന് തുടങ്ങും.
ആറാം സെമസ്റ്റര്‍ ബി.വോക് ഓര്‍ഗാനിക് ഫാമിങ് ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്ട്രേഷന് രണ്ടാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
2011 പ്രവേശനം 2004 സ്കീം ഒന്നുമുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ആര്‍ക്ക് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31ന് മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സെപ്റ്റംബർ അഞ്ചിന് മുമ്പ് പരീക്ഷ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഓര്‍ഗാനിക് ഫാമിങ് നവംബര്‍ 2022 റെഗുലര്‍ പരീക്ഷ 17ന് തുടങ്ങും. അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ നാലിന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം, ബി.എച്ച്.എ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 10 വരെ അപേക്ഷിക്കാം.മൂന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന് ഫിസിക്സ് ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ജിയോഗ്രഫി, കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം., എം.എ പോസ്റ്റ് അഫ്സലുല്‍ ഉലമ, പബ്ലിക് അഡ്മിനിസ്ട്രേഷന് നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.