കാലിക്കറ്റ് സർവകലാശാല വാർത്തകൾ

സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ 21 ന്

കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന 2021-22 വര്‍ഷത്തെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ 21ന് നടക്കും. അന്തര്‍സര്‍വകലാശാല കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സ്‌പോര്‍ട്‌സ് കിറ്റും മികച്ച കോളജിനുള്ള കാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.

കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. രാജ്യസഭാംഗമായ പി.ടി. ഉഷയെ ചടങ്ങില്‍ ആദരിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിൻഡിക്കേറ്റ് അംഗങ്ങളും കായികരംഗത്തെ പ്രമുഖരും പങ്കെടുക്കും.

പുനർ മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ ആറാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ (സി.ബി.സി.എസ്.എസ് റെഗുലര്‍, സി.യു.സി.ബി.സി.എസ്.എസ് സപ്ലിമെന്ററി ഏപ്രില്‍ 2022/2021/2020 പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2018 റെഗുലര്‍ പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷയുടെയും പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി ഇലക്‌ട്രോണിക്‌സ് നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി ജൂണ്‍ 2021 പരീക്ഷയുടെയും പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷയുടെ പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ സി.സി.എസ്.ഐ.ടി വടകര സെന്ററില്‍ ബി.സി.എ, എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് നവംബര്‍ അഞ്ചിന് നാലിനുമുമ്പ് ലേറ്റ് രജിസ്‌ട്രേഷന്‍ നടത്തി പ്രവേശനം നേടാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആവശ്യമില്ല. ഫോണ്‍: 9447150936, 9446993188.

പരീക്ഷ പുനഃക്രമീകരിച്ചു

സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ് പി.ജി റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷ നവംബര്‍ 14ന് ആരംഭിക്കും.

പരീക്ഷ

കോളജുകള്‍/വിദൂര വിദ്യാഭ്യാസ വിഭാഗം/സ്വകാര്യ രജിസ്‌ട്രേഷന്‍ 2017, 2018 പ്രവേശനം ബി.എ/ബി.എസ് സി/ബി.എസ് സി ഇന്‍ ആള്‍ട്ടര്‍നേറ്റിവ് പാറ്റേണ്‍/ബി.സി.എ/ബി.എ അഫ്‌ദലുൽ ഉലമ/ഓപൺ കോഴ്‌സ് (സി.യു.സി.ബി.സി.എസ്.എസ്-യു.ജി) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 21ന് ആരംഭിക്കും.

അപേക്ഷ

സര്‍വകലാശാല എൻജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട്ട് ടൈം ബി.ടെക് സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Tags:    
News Summary - Calicut University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.