വെറ്ററിനറി സർവകലാശാലയിൽ ബി.എസ്‍സി, എം.എസ്‍സി പ്രവേശനം

വയനാട് പൂക്കോട്ടെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ ബി.എസ്‍സി, എം.എസ്‍സി ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ ജൂലൈ നാലു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.kvasu.ac.inൽ ലഭിക്കും. സംക്ഷിപ്ത വിവരങ്ങൾ ചുവടെ:

● ബി.എസ് സി (ഓണേഴ്സ്): നാലു വർഷം (എട്ടു സെമസ്റ്ററുകൾ) പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, സീറ്റുകൾ -44, യോഗ്യത- ബയോളജി സ്ട്രീമിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷ പാസായിരിക്കണം. ജൂലൈ 15ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

● എം.എസ്‍സി: രണ്ടു വർഷം -ഡിസിപ്ലിനുകൾ-ബയോസ്റ്റാറ്റിക്സ് (സീറ്റ്-10), ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി (6), അപ്ലൈഡ് മൈക്രോ ബയോളജി (10), അനിമൽ ബയോടെക്നോളജി (10), അനിമൽ സയൻസസ് (11), അപ്ലൈഡ് ടോക്സിക്കോളജി (10).

● ഡിപ്ലോമ: ഡെയറി സയൻസസ് (70), ലബോറട്ടറി ടെക്നിക്സ് (30), ഫീഡ് ടെക്നോളജി (11). കോഴ്സ് കാലാവധി രണ്ടുവർഷം വീതം.

● പി.ജി ഡി​പ്ലോമ: ​ക്ലൈമറ്റ് സർവിസസ് ഇൻ അനിമൽ അഗ്രികൾചർ, ക്ലൈമറ്റ് സർവിസസ്, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തേഷ്യോളജി. കോഴ്സ് കാലാവധി ഒരുവർഷം വീതം.

പ്രവേശന യോഗ്യത, അപേക്ഷ നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ഫീസ് അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

Tags:    
News Summary - B.Sc. and M.Sc. admissions at the Veterinary University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.