പ്ലസ് ടുവിന് ശേഷം കൊമേഴ്‌സിൽ മികച്ച ഭാവി; മാധ്യമം-ലക്ഷ്യ സൗജന്യ വെബിനാർ

കോഴിക്കോട്: ഏത് സ്ട്രീമിലും പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും ഇനി കൊമേഴ്‌സ് മേഖലയിൽ മികച്ച കരിയർ സ്വന്തമാക്കാം. ബി.കോമിനപ്പുറം മികച്ച കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളിലൂടെ കരിയർ സുരക്ഷിതമാക്കാനായി 'മാധ്യമ'വും 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് - ലക്ഷ്യ'യും കൈകോർക്കുന്നു.

കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളെക്കുറിച്ച് കൃത്യമായ മാർഗനിർദേശം നൽകുന്നതിനായി മെയ് 17 ന് വൈകീട്ട് 7:30-ന് സൗജന്യ മെഗാ വെബിനാർ സംഘടിപ്പിക്കുന്നു. ഐ.ഐ.സി ലക്ഷ്യ അക്കാദമിക്സ് വി.പി അവിനാഷ് കുളൂർ, പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റും ലക്ഷ്യ ഫാക്കൽറ്റിയുമായ സി.എ. അമൽ ഉണ്ണികൃഷ്ണൻ, എ.സി.സി.എ ഫാക്കൽറ്റി റെസ ബക്കർ തുടങ്ങിയ പ്രഗത്ഭർ വെബിനാറിന് നേതൃത്വം നൽകും.

സ്വദേശത്തും വിദേശത്തുമായി വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ഈ വെബിനാറിന്റെ ലക്ഷ്യം. വിദ്യാഭ്യാസ രംഗത്തെ പുതിയ ട്രെൻഡായ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ വെബിനാറിലൂടെ മനസ്സിലാക്കാം. എന്താണ് ഇന്റഗ്രേറ്റഡ് കോഴ്സുകൾ, അവ എവിടെ പഠിക്കണം, ഡിഗ്രിയോടൊപ്പം ഒരു പ്രൊഫഷണൽ കോഴ്സ് എങ്ങനെ മികച്ച രീതിയിൽ പൂർത്തിയാക്കാം തുടങ്ങിയ എല്ലാ സംശയങ്ങൾക്കും കൊമേഴ്‌സ് രംഗത്തെ പ്രഗത്ഭർ മറുപടി നൽകും.

സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് സ്ട്രീം പഠിച്ച വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ സെഷനിൽ പങ്കെടുക്കാവുന്നതാണ്. ചാർട്ടേർഡ് അക്കൗണ്ടൻസി പ്രയാസകരമാണെന്നോ, സയൻസ് പഠിച്ചവർക്ക് കൊമേഴ്‌സ് വഴങ്ങില്ലെന്നോ ഉള്ള മിഥ്യാധാരണകൾ അകറ്റി കരിയറിൽ ശരിയായ തീരുമാനമെടുക്കാൻ ഇന്ത്യയിലെ പ്രമുഖ കരിയർ കോച്ചുകൾ വിദ്യാർഥികളെ സഹായിക്കും. ACCA, CA, CMA (India & U.S), CS, Integrated B.Com, MBA, B.Voc തുടങ്ങിയ വിവിധ കോഴ്സുകളിലൂടെ ആഗോള കരിയർ സ്വന്തമാക്കാനുള്ള വഴികളും പഠനശേഷമുള്ള പ്ലേസ്‌മെന്റ് സാധ്യതകളും വെബിനാറിൽ വിശദീകരിക്കും.

വിദേശ സർവകലാശാലകളോട് കിടപിടിക്കുന്ന ക്യാമ്പസുകളും അത്യാധുനിക പഠനസൗകര്യങ്ങളുമായി കൊമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ലക്ഷ്യ, ഇതുവരെ 450-ലധികം ഗ്ലോബൽ റാങ്കുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്. മാധ്യമരംഗത്ത് വേറിട്ട പാത തുറക്കുന്ന മാധ്യമവും ഐ.ഐ.സി ലക്ഷ്യയും ചേർന്ന് നടത്തുന്ന ഈ സംരംഭം കേരളത്തിലെയും ജി.സി.സിയിലെയും വിദ്യാർഥികൾക്ക് വലിയൊരു മുതൽക്കൂട്ടാകും.

വെബിനാറിൽ പങ്കെടുക്കാൻ വാർത്തയോടൊപ്പം നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യാം.

 

 

 

 

Tags:    
News Summary - Bright Future in Commerce After Plus Two; Madhyamam-Lakshya Free Webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.