തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ ഈ വർഷത്തെ ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ (ബി.പി.എഡ് - 4 വർഷം), മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.എഡ് - 2 വർഷം) കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ ജൂൺ 19വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ https://lncpe.ac.inൽ ലഭിക്കും. കോളജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്ഥാപനം കേരള സർവകലാശാലയുടെ അഫിലിയേറ്റ് ചെയ്തതാണ് കോഴ്സുകൾ നടത്തുന്നത്.
അപേക്ഷാ ഫീസ് ഓരോ കോഴ്സിനും 1000 രൂപ. ഓൺലൈനിൽ കോളജ് അക്കൗണ്ടിൽ ഫീസ് അടക്കാം. ബി.പി.എഡ് കോഴ്സിന് 70 സീറ്റുകളുണ്ട്. ഇതിൽ 28 എണ്ണം പെൺകുട്ടികൾക്കുള്ളതാണ്. എം.പി.എഡ് കോഴ്സിൽ 25 സീറ്റ്. പ്രവേശന യോഗ്യത: ബി.പി.എഡ് കോഴ്സിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/എസ്.സി.ബി.സി വിദ്യാർഥികൾക്ക് നിയമാനുസൃത മാർക്കിളവുണ്ട്. പ്രായപരിധി 1.06.2025ൽ 23 വയസ്സിൽ താഴെയാവണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
എം.പി.എഡ് പ്രവേശനത്തിന് 50 ശതമാനം മാർക്കിൽ കുറയാതെ ബി.പി.ഇ.എസ്/ബി.പി.ഇ/ബി.പി.ഇഎഡ/ബി.എസ്.സി(പി.ഇ) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.07.2025ൽ 28 വയസ്സിൽ താഴെ. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള സമഗ്രവിവരങ്ങൾ വെബ്സൈറ്റിലുള്ള പ്രോസ്പെക്റ്റസിലുണ്ട്. അഡ്മിഷൻ ടെസ്റ്റ് ബി.പി.എഡ് കോഴ്സിന് ജൂലൈ 3-5 വരെ രാവിലെ എട്ടു മണിക്കും എം.പി.എഡ് കോഴ്സിന് ജൂൺ 30നും ജൂലൈ ഒന്നിനും രാവിലെ എട്ടുമണിക്കും സംഘടിപ്പിക്കും. കേരളത്തിൽ തിരുവനന്തപുരത്തായിരിക്കും ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.