ഡൽഹി സബോർഡിനേറ്റ് സർവിസസ് സെലക്ഷൻ ബോർഡ് അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി) തസ്തികയിൽ 1180 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 1055 ഒഴിവുകളും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന് കീഴിൽ 125 ഒഴിവുകളും ലഭ്യമാണ്.
ഇതിൽ ജനറൽ വിഭാഗത്തിൽ 502 ഒഴിവുകളാണുള്ളത്. ശമ്പള നിരക്ക് 35,400-1,12,400 രൂപ. യോഗ്യത, മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://dsssb.delhi.gov.in/dsssb-vacanciesൽ ലഭിക്കും. നിർദേശാനുസൃതം ഓൺലൈനിൽ ഒക്ടോബർ 16 രാത്രി 11.59 വരെ അപേക്ഷിക്കാം. https://dsssbonline.nic.inൽ ഇതിനുള്ള സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.