ചെന്നൈ: 13ാം വയസിൽ 17 കമ്പ്യൂട്ടർ ഭാഷകൾ പഠിച്ച് റെക്കോഡ് നേട്ടം കൈവരിച്ച് അർണവ് ശിവറാം. കോയമ്പത്തൂർ സി.എസ് അക്കാദമി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ഈ അപൂർവനേട്ടത്തിനുടമയായത്. നാലാം ക്ലാസിൽ പഠിക്കവെയാണ് കമ്പ്യൂട്ടർ പഠനമാരംഭിച്ചതെന്ന് അർണവ് ശിവറാം പറയുന്നു. ജാവയും പൈത്തണും ഉൾപ്പെടെ 17 പ്രോഗ്രാമിങ് ഭാഷകൾ പഠിച്ചു.
13ാം വയസ്സിൽ 17 കമ്പ്യൂട്ടർ ഭാഷകൾ പഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് താനെന്നും കുറഞ്ഞ മുതൽമുടക്കിൽ ഇന്ത്യയിൽ ഓട്ടോ പൈലറ്റിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് രൂപം നൽകുന്നതിനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ശിവറാം അറിയിച്ചു.
കോളജുകളിലും സർവകലാശാലകളിലും സംഘടിപ്പിക്കുന്ന മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നിവയെക്കുറിച്ചുള്ള വർക് ഷോപ്പുകളിലും സെമിനാറുകളിലും പങ്കെടുക്കാറുള്ള ശിവറാം മാത്തമാറ്റിക്സ് ടെക്നിക് അബാക്കസിൽ സർട്ടിഫൈഡ് ഗ്രാൻഡ്മാസ്റ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.