Posted On
date_range Updated On
date_range മെഡിക്കൽ ഓഫിസർ നിയമനം
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറെ നിയമിക്കുന്നതിന് ജൂലൈ നാലിന് രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും.
എം.ബി.ബി.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്കും 2024 ജൂലൈ ഒന്നിന് 50 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.