തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമീഷൻ സെൻട്രൽ ആംഡ് ഫോഴ്സസ്, എസ്.എസ്.എഫിലെ കോൺസ്റ്റബിൾ, അസം റൈഫിൾസിൽ റൈഫിൾമാൻ, നാർകോട്ടിക് കൺട്രോൾ ബ്യൂറോയിൽ സിപോയി എന്നീ തസ്തികകളിലേക്ക് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ജനുവരിയിൽ നടക്കും. പരീക്ഷ തീയതി കമീഷൻ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.
26 വയസ്സാണ് പ്രായപരിധി. 10ാം ക്ലാസ് ജയിച്ചിരിക്കണം. https://ssc.nic.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.in, https://ssc.nic.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.