തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ നഴ്സിങ് കോളജുകളിലെ എം.എസ്സി നഴ്സിങ് പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 15ന് ഉച്ചക്കുശേഷം രണ്ടുവരെ ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ 15നകം ഓൺലൈനായി സമർപ്പിക്കാം.ആവശ്യമായ സർട്ടിഫിക്കറ്റുകൾ/അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ഈമാസം 20ന് വൈകീട്ട് നാലുവരെ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.