കേന്ദ്ര പൊതുമേഖല സംരംഭമായ നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻ.എച്ച്.പി.സി ലിമിറ്റഡ്) താഴെ പറയുന്ന നോൺ എക്സിക്യൂട്ടിവ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് 708 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷി, വിമുക്ത ഭടന്മാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
അസിസ്റ്റന്റ് രാജ്ഭാഷ ഓഫിസർ, ഒഴിവുകൾ 11, ശമ്പള നിരക്ക് 40,000 - 1,40,000 രൂപ. യോഗ്യത: എം.എ ഹിന്ദി (ബിരുദ തലത്തിൽ ഇംഗ്ലീഷ് ഇലക്ടിവ് ആയി പഠിച്ചിരിക്കണം) അല്ലെങ്കിൽ എം.എ ഇംഗ്ലീഷ് (ബിരുദ തലത്തിൽ ഹിന്ദി ഇലക്ടിവ് ആയിരിക്കണം).60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ പാസായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 30 വയസ്സ്.
ജൂനിയർ എൻജിനീയർ -ഒഴിവുകൾ, സിവിൽ 109, ഇലക്ട്രിക്കൽ 46, മെക്കാനിക്കൽ -49, ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 17. ശമ്പള നിരക്ക് 29,600 -1,19,500 രൂപ. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ ത്രിവത്സര ഫുൾടൈം റഗുലർ ഡിപ്ലോമ, 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 30 വയസ്സ്. സൂപ്പർവൈസർ (ഐ.ടി), ഒഴിവ് 1, ശമ്പള നിരക്ക് 29,600 -1,19,500 രൂപ. സീനിയർ അക്കൗണ്ടന്റ്, ഒഴിവുകൾ 10, ശമ്പളനിരക്ക് 29,600-1,19,500 രൂപ. യോഗ്യത: സി.എ/സി.എം.എ ഇന്റർ പാസായിരിക്കണം. പ്രായപരിധി 30 വയസ്സ്.
ഹിന്ദി ട്രാൻസലേറ്റർ, ഒഴിവുകൾ 5, ശമ്പളനിരക്ക് 27000-1,05,000 രൂപ. യോഗ്യത: എം.എ ഹിന്ദി (ഡിഗ്രി തലത്തിൽ ഇംഗ്ലീഷ് പഠിച്ചിരിക്കണം) അല്ലെങ്കിൽ എം.എ ഇംഗ്ലീഷ് (ഡിഗ്രി തലത്തിൽ ഹിന്ദി പഠിച്ചിരിക്കണം), അല്ലെങ്കിൽ വിവർത്തനത്തിൽ (ഇംഗ്ലീഷിൽനിന്ന് ഹിന്ദിയിലേക്കും മറിച്ചും) ഡിഗ്രി/ ഡിപ്ലോമ. പ്രായപരിധി 30 വയസ്സ്. വിശദ വിവരങ്ങളടങ്ങുന്ന റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nhpcindia.comൽ.. ഒക്ടോബർ ഒന്ന് വൈകീട്ട് അഞ്ചുമണിവരെ ഓൺലൈനിൽ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.